കോവാക്‌സിന്റെ നേരിട്ടുള്ള വിതരണം ആരംഭിച്ചു; ആദ്യ ഘട്ടത്തിലെ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇല്ല

0
കോവാക്‌സിന്റെ നേരിട്ടുള്ള വിതരണം ആരംഭിച്ചു; ആദ്യ ഘട്ടത്തിലെ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇല്ല  | Direct distribution of Kovacs started; Kerala is not in the list of states in the first phase

ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് നല്‍കുന്ന നടപടികള്‍ ആരംഭിച്ചെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 14 സംസ്ഥാനങ്ങള്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ആ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമില്ല. ദക്ഷിണേന്ത്യയില്‍ ആന്ധ്രപ്രദേശിനും തമിഴ് നാടിനും തെലങ്കാനയ്ക്കുമാണ് കോവാക്‌സിന്‍ വിതരണം ചെയ്യുന്നത്.

25 ലക്ഷം ഡോസ് കോവാക്‌സിനാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കമ്പനിയോട് ചര്‍ച്ച തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ദക്ഷിണേന്ത്യയില്‍ രോഗവ്യാപനം ഏറ്റവും ഉയര്‍ന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. വാക്‌സിന്റെ വിതരണത്തിന്റെ ആദ്യ പട്ടികയില്‍ കേരളത്തെക്കൂടി ഉള്‍പ്പെടുത്താതിരുന്നതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റിയും ഉയര്‍ന്ന് നില്‍ക്കുന്ന മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് എന്നിവയാണ് 14 സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. വാക്‌സിന്റെ ലഭ്യതയനുസരിച്ച് മറ്റ് സംസ്ഥാനങ്ങളെ പരിഗണിക്കുമെന്ന് ഭാരത് ബയോടെക് അറിയിച്ചു.

ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിനായ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഡോസിന് 400 രൂപ നിരക്കിലാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. അതേസമയം സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്നത് ഡോസിന് 1,200 രൂപയ്ക്കുമാണ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !