18 - 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിന്‍ വിതരണം: എങ്ങനെ രജിസ്റ്റര്‍ ചെയ്യണം?

0
18 - 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിന്‍ വിതരണം: എങ്ങനെ രജിസ്റ്റര്‍ ചെയ്യണം? | Distribution of Kovid vaccine to priority age group 18 - 44 years: How to register?

സംസ്ഥാനത്ത് 18നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സീൻ നൽകാൻ മാർഗ്ഗരേഖയായി. സംസ്ഥാനം വിലകൊടുത്ത് വാങ്ങിയ വാക്സീനും വിതരണം ചെയ്യും. ലഭ്യത കുറവായതിനാൽ മുൻഗണനാ ഗ്രൂപ്പുകൾക്കായിരിക്കും ആദ്യം വാക്സീന്‍ നല്‍കുക. കൊവിഡ് ബാധിച്ചാൽ ഗുരുതരമാകുന്ന രോഗങ്ങളുള്ളവർക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഈ വിഭാഗക്കാർക്ക് പ്രത്യേക ക്യൂവും കൗണ്ടറും ഏർപ്പാടാക്കും.  

ഗുരുതരമാകുന്ന രോഗങ്ങളുള്ളവർ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ, രോഗം തെളിയിക്കുന്ന രേഖകൾ ഹാജരാക്കി നടപടികൾ പൂർത്തിയാക്കണം. ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും വാക്സീൻ. ജില്ലാ തലത്തിൽ അപേക്ഷകൾ പരിശോധിച്ച് അറിയിപ്പ് ലഭിച്ചവർ മാത്രമാണ് നാളെ മുതൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തേണ്ടത്. സെക്കൻഡ് ഡോസ് കാത്തിരിക്കുന്ന മറ്റു വിഭാഗക്കാർക്കും പൂർണ ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തുന്നതോടെ സ്പോട്ട് രജിസ്ട്രേഷൻ ഇല്ലാതാകും. വാക്സീൻ കേന്ദ്രങ്ങളില്‍ 18-45 വിഭാഗത്തിന് പ്രത്യേകം ക്യൂ ഉണ്ടാകും. 

18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിന്‍ വിതരണം നാളെ ആരംഭിക്കും. ഈ പ്രായത്തിലുള്ള മറ്റു രോഗങ്ങളുള്ള ആളുകളെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലെ മുന്‍ഗണന ലഭിക്കേണ്ടവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

എങ്ങനെ രജിസ്റ്റര്‍ ചെയ്യണം?

18 വയസിനും 44 വയസിനും ഇടയിലുള്ളവരുടെ രജിസ്‌ട്രേഷന്‍ കോവിന്‍ വെബ് സൈറ്റില്‍ നേരത്തെ തുടങ്ങിയിരുന്നു.

01. രജിസ്റ്റര്‍ ചെയ്യാത്തവര്‍ https://www.cowin.gov.in , https://selfregistration.cowin.gov.in/ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.

02. അതിന് ശേഷം മുന്‍ഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക

03. മൊബൈല്‍ നമ്ബര്‍ നല്‍കുമ്ബോള്‍ ഒടിപി ലഭിക്കും

04. ഒടിപി നല്‍കുമ്ബോള്‍ വിവരങ്ങള്‍ നല്‍കേണ്ട പേജ് വരും

05. ജില്ല, പേര്, ലിംഗം, ജനന വര്‍ഷം, ഏറ്റവും അടുത്ത വാക്‌സിനേഷന്‍ കേന്ദ്രം, കോവിനില്‍ രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ലഭിച്ച റഫറന്‍സ് ഐഡി എന്നിവ നല്‍കുക

06. ഇതോടൊപ്പം അനുബന്ധ രോഗങ്ങള്‍ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്.

07. അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗസംബന്ധമായ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും ആരോഗ്യ വകുപ്പിന്റെ വൈബ് സൈറ്റില്‍ ലഭ്യമാണ്.

08. ഇത്രയും നല്‍കിയ ശേഷം സബ്മിറ്റ് നല്‍കുക

നല്‍കിയ രേഖകള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ വാക്‌സിന്റെ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച്‌ വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കുന്നതാണ്.

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുമ്ബോള്‍ അപ്പോയിന്റ്‌മെന്റ് എസ്.എം.എസ്, ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖയോ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ കാണിക്കേണ്ടതാണ്.

⚠️പ്രത്യേക അറിയിപ്പ്⚠️

കോവിഡ് ലക്ഷണം കണ്ടിട്ടും ടെസ്റ്റിന് വിധേയമാകാതെയോ, ആരോഗ്യ വകുപ്പിനെയോ, ആരോഗ്യ പ്രവർത്തകരേയോ, ആശാ വർക്കർമാരെയോ, വാർഡ് മെമ്പർമാരെയോ അറിയിക്കാതെയോ വീട്ടിൽ സ്വയം ക്വാറൻ്റയിനിലാകുന്നത് വലിയ അപകടം വരുത്തി വെക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ഇത്തരത്തിൽ കഴിയുന്ന ആളുകൾക്ക് ശ്വാസംമുട്ടൽ ഉൾപ്പടെ രോഗം മൂർച്ഛിക്കുന്ന സ്ഥിതി വരുമ്പോഴാണ് അപകടം ബോദ്ധ്യപ്പെടുക. എവിടെ സഹായം ആവശ്യപ്പെട്ടാലും കൈമലർത്തുന്ന അവസ്ഥ. ആയതു കൊണ്ട് ഇങ്ങനെ കഴിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ കുറഞ്ഞത് വാർഡിലെ ആരോഗ്യ പ്രവർത്തകനുമായോ ആശാവർക്കറുമായോ, വാർഡുമെമ്പറുമായോ ബന്ധപ്പെട്ട് വേണ്ട നിർദ്ദേശങ്ങൾ തേടുക. ആരോഗ്യ വകുപ്പിൻ്റെ ലിസ്റ്റിൽ വരാത്ത രോഗികൾക്ക് പെട്ടെന്നുള്ള ചികിത്സകൾ ലഭിക്കാൻ സമയമെടുക്കും എന്ന തിരിച്ചറിവ് നാം ഏവർക്കും ഉണ്ടാകണം. വിഷയത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ നാടൊന്നാകെ തയ്യാറാവുക......

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !