കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ കള്ളക്കടത്ത്. ജിദ്ദയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയില്‍ നിന്നാണ് 40 ലക്ഷം രൂപക്കുള്ള 914 ഗ്രാം സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് വിഭാഗം കണ്ടെത്തി പിടികൂടിയിരിക്കുന്നത്. അഷ്‌ലര്‍(22) ആണ് സ്വര്‍ണവുമായി വിമാനത്താവളത്തില്‍ അറസ്റ്റില്‍ ആയിരിക്കുന്നത്.
മിശ്രിത സ്വര്‍ണം ക്യാപ്‌സ്യൂള്‍ രൂപത്തിലുള്ള നാല് പാക്കുകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. സലാം എയറിലാണ് ഇയാള്‍ എത്തിയത്. കസ്റ്റംസ് പരിശോധനയില്‍ ഇയാളില്‍ നിന്ന് സ്വര്‍ണം കണ്ടെത്തുകയായിരുന്നു ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !