ലക്ഷദ്വീപില്‍ വിവാദങ്ങള്‍ക്കിടെ കുടുതല്‍ നടപടികളുമായി ഭരണകൂടം. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഉദ്യോഗസ്ഥരടെ കൂട്ടത്തോടെ സ്ഥലം മാറ്റിയതാണ് ഒടുവിലത്തെ നടപടി. ഫിഷറീസ് വകുപ്പില്‍ നിന്ന് 39 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റാന്‍ ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ കരാര്‍ ജീവനക്കാരെ പിരിച്ചു വിട്ടതിനു പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസം പൊതുവകുപ്പുകളിലെ കാര്യക്ഷമതയില്ലാത്ത ജീവനക്കാരെ പിരിച്ചു വിടാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ നിര്‍ദ്ദേശിച്ചിരുന്നു. ദ്വീപിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ സര്‍വേ നടത്തി മെച്ചമില്ലാത്ത ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി നടപടി എടുക്കാനായിരുന്നു നിര്‍ദ്ദേശം. സര്‍ക്കാര്‍ വകുപ്പുകളിലധികവും ജോലി ചെയ്യുന്നത് ദ്വീപ് നിവാസികളാണ്.
സര്‍ക്കാര്‍ വകുപ്പുകളിലെ നിയമന ചട്ടങ്ങള്‍ പരിശോധിക്കാനും ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതു പ്രകാരം നിലവിലുള്ള റിക്രൂട്ട്മെന്റ് നിയമങ്ങളെല്ലാം പുനപരിശോധിക്കുകയും മാറിയ കാലത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത നിയമനങ്ങളില്‍ മാനദണ്ഡമാവുന്നുണ്ടോ എന്നും പരിശോധിക്കുകയും ചെയ്യും.
നിലവിലുള്ള റിക്രൂട്ടിംഗ് കമ്മിറ്റികളിലും പുനപരിശോധന നടത്താന്‍ നിര്‍ദ്ദേശമുണ്ട്. നിലവിലുള്ള എല്ലാ റിക്രൂട്ടിംഗ് കമ്മിറ്റികളുടെ ലിസ്റ്റും ഇതില്‍ ഒഴിവാക്കേണ്ട കമ്മിറ്റികളുടെ ലിസ്റ്റും സമര്‍പ്പിക്കേണ്ടതുണ്ട്. നിരവധി കമ്മിറ്റികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന് കാലതാമസമുണ്ടാക്കുന്നുണ്ടെന്നും നോട്ടീസില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !