കോട്ടക്കൽ: മസ്ജിദുകളിൽ സേവനം ചെയ്യുന്ന ഇമാമുമാർ അടക്കമുള്ള ജീവനക്കാർക്ക് പെരുന്നാൾ പ്രമാണിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാൻ സൗകര്യമൊരുക്കണമെന്ന് സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ്എംഎ ) വെസ്റ്റ് ജില്ലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. നിലവിൽ ഇവർക്ക് ഇ പാസ് ലഭ്യമാവാത്ത സാഹചര്യത്തിൽ സത്യവാങ്ങ്മൂലം തയ്യാറാക്കി യാത്ര ചെയ്യാൻ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു.
ഓൺ ലൈനിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ സയ്യിദ് സൈനുൽ ആബിദീൻ ജീലാനി അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സുലൈമാൻ ഇന്ത്യനൂർ, അബ്ദുറഹ്മാൻ മാസ്റ്റർ പടിക്കൽ, ഖാസിം കോയ പൊന്നാനി, അബ്ദുൽ ഖാദർ അഹ്സനി,മുഹമ്മദ് അലി സഖാഫി, മൊയ്‌ദീൻ മാസ്റ്റർ കണ്ണമംഗലം, ഗഫൂർ മാസ്റ്റർ എടയൂർ,ബഷീർ ഹാജി പടിക്കൽ, സുലൈമാൻ ഹാജി ചെറുശോല, ബാവ മാസ്റ്റർ കാലൊടി സംബന്ധിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !