മലപ്പുറം ജില്ലയിൽ 4,774 പേര്‍ക്ക് വൈറസ് ബാധ; 3,877 പേര്‍ക്ക് രോഗമുക്തി

0
ജില്ലയില്‍ 4,774 പേര്‍ക്ക് വൈറസ് ബാധ; 3,877 പേര്‍ക്ക് രോഗമുക്തി

കോവിഡ് 19: ജില്ലയില്‍ 4,774 പേര്‍ക്ക് വൈറസ് ബാധ; 3,877 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 35.64 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,580 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 01
ഉറവിടമറിയാതെ 131 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 47,072 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 72,811 പേര്‍

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (മെയ് 11) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 4,774 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 35.64 ശതമാനമാണ് ചൊവ്വാഴ്ച ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ചവരില്‍ 4,580 പേര്‍ക്ക്‌നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 131 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ് ബാധയുണ്ടായത്. വിദേശത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 57 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

72,811 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 47,072 പേരാണ് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,952 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 157 പേരും 244 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 135 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്.

അതിനിടെ 3,877 പേരാണ് ചൊവ്വാഴ്ച രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ കോവിഡ് രോഗവിമുക്തരായവരുടെ എണ്ണം 1,63,217 ആയി. ഇതുവരെയായി ജില്ലയില്‍ 730 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണപ്പെട്ടത്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

രോഗലക്ഷണങ്ങളുള്ളവര്‍ ഒരു കാരണവശാലും അത് മറ്റുള്ളവരില്‍ നിന്ന് മറച്ച് വെക്കരുത്. വീട്ടുകാരുമായും ബന്ധുക്കളുമായും ഇടപഴകുമ്പോള്‍ ഇത്തരക്കാര്‍ സുരക്ഷിത അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.  

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മെയ് 11ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 38
ആലങ്കോട് 27
ആലിപ്പറമ്പ് 27
അമരമ്പലം 30
ആനക്കയം 43
അങ്ങാടിപ്പുറം 78
അരീക്കോട് 75
ആതവനാട് 49
ഊരകം 40
ചാലിയാര്‍ 19
ചീക്കോട് 16
ചേലേമ്പ്ര 51
ചെറിയമുണ്ടം 24
ചെറുകാവ് 45
ചോക്കാട് 11
ചുങ്കത്തറ 26
എടക്കര 30
എടപ്പറ്റ 12
എടപ്പാള്‍ 89
എടരിക്കോട് 16
എടവണ്ണ 54
എടയൂര്‍ 51
ഏലംകുളം 29
ഇരിമ്പിളിയം 41
കാലടി 35
കാളികാവ് 16
കല്‍പകഞ്ചേരി 31
കണ്ണമംഗലം 63
കരുളായി 38
കരുവാരക്കുണ്ട് 14
കാവനൂര്‍ 26
കീഴാറ്റൂര്‍ 37
കീഴുപറമ്പ് 32
കോഡൂര്‍ 58
കൊണ്ടോട്ടി 73
കൂട്ടിലങ്ങാടി 32
കോട്ടക്കല്‍ 77
കുറുവ 20
കുറ്റിപ്പുറം 60
കുഴിമണ്ണ 29
മക്കരപ്പറമ്പ് 24
മലപ്പുറം 372
മമ്പാട് 24
മംഗലം 22
മഞ്ചേരി 154
മങ്കട 56
മാറാക്കര 31
മാറഞ്ചേരി 59
മേലാറ്റൂര്‍ 17
മൂന്നിയൂര്‍ 61
മൂര്‍ക്കനാട് 28
മൂത്തേടം 06
മൊറയൂര്‍ 36
മുതുവല്ലൂര്‍ 27
നന്നമ്പ്ര 20
നന്നംമുക്ക് 33
നിലമ്പൂര്‍ 69
നിറമരുതൂര്‍ 17
ഒതുക്കുങ്ങല്‍ 24
ഒഴൂര്‍ 13
പള്ളിക്കല്‍ 124
പാണ്ടിക്കാട് 38
പരപ്പനങ്ങാടി 115
പറപ്പൂര്‍ 47
പെരിന്തല്‍മണ്ണ 74
പെരുമണ്ണ ക്ലാരി 15
പെരുമ്പടപ്പ് 12
പെരുവള്ളൂര്‍ 12
പൊന്മള 16
പൊന്മുണ്ടം 08
പൊന്നാനി 70
പൂക്കോട്ടൂര്‍ 46
പോരൂര്‍ 27
പോത്തുകല്ല് 06
പുലാമന്തോള്‍ 35
പുളിക്കല്‍ 21
പുല്‍പ്പറ്റ 27
പുറത്തൂര്‍ 42
പുഴക്കാട്ടിരി 19
താനാളൂര്‍ 76
താനൂര്‍ 54
തലക്കാട് 51
തവനൂര്‍ 49
താഴേക്കോട് 40
തേഞ്ഞിപ്പലം 52
തെന്നല 12
തിരുനാവായ 46
തിരുവാലി 09
തൃക്കലങ്ങോട് 50
തൃപ്രങ്ങോട് 40
തുവ്വൂര്‍ 02
തിരൂര്‍ 83
തിരൂരങ്ങാടി 69
ഊര്‍ങ്ങാട്ടിരി 30
വളാഞ്ചേരി 48
വളവന്നൂര്‍ 119
വള്ളിക്കുന്ന് 102
വട്ടംകുളം 113
വാഴക്കാട് 17
വാഴയൂര്‍ 19
വഴിക്കടവ് 48
വെളിയങ്കോട് 18
വേങ്ങര 132
വെട്ടത്തൂര്‍ 13
വെട്ടം 09
വണ്ടൂര്‍ 34

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !