മാസപ്പിറവി ദ്യശ്യമായില്ല; ചെറിയ പെരുന്നാൾ വ്യാഴാഴ്ച

0
മാസപ്പിറവി ദ്യശ്യമായില്ല; ചെറിയ പെരുന്നാൾ വ്യാഴാഴ്ച

കോഴിക്കോട്
: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച ആയിരിക്കും. ഇന്നു മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശവ്വാല്‍ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി, പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.

ഒരു മാസം നീണ്ടു നിന്ന നോമ്പിന് ശേഷമാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേൽക്കാൻ തയ്യാറെടുക്കുന്നത്. കോവിഡ് രോഗവ്യാപനം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലും ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണവും കഴിഞ്ഞ വര്‍ഷത്തെ പോലെതന്നെ ഇത്തവണയും ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി ഒതുങ്ങും. ബന്ധുക്കളുടെയും അയല്‍ വീടുകളിലേക്കുമുള്ള സന്ദര്‍ശനവും ഇത്തവണ ലോക്ക്ഡൌൺ കാരണം ഉണ്ടാകില്ല. പള്ളികളെല്ലാം പൂട്ടികിടക്കുന്നതിനാല്‍ പെരുന്നാള്‍ നിസ്‌കാരവും വീടുകളിൽ നടത്തേണ്ടി വരും.

റമദാ൯ വ്രതത്തിന് അവസാനം കുറിച്ചു കൊണ്ടാണ് ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ അഥവാ ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. കേരളത്തിൽ ഇന്ന് മാസപ്പിറവി കണ്ടാൽ നാളെയായിരിക്കും പെരുന്നാളായി ആഘോഷിക്കുക. അല്ലെങ്കിൽ നാളെയും നോമ്പനുഷ്ടിച്ച് വ്യാഴാഴ്ച ഈദ് ആഘോഷിക്കും. ഇന്ത്യയിൽ കേരളമൊഴികെയുള്ള മറ്റു സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച പെരുന്നാളാവാനാണ് സാധ്യത.

ചന്ദ്ര കലണ്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇസ്ലാം മതത്തിലെ ആഘോഷ ദിനങ്ങൾ തീരുമാനിക്കപ്പെടുന്നത്. ഈ കലണ്ടറിലെ ഒന്പതാമത്തെ മാസമായ റമദാനിലാണ് വിശ്വാസികൾ നോമ്പ് നോക്കുന്നത്. റമദാനിന് ശേഷമുള്ള മാസമായ ശവ്വാലിലെ ഒന്നാം തീയതിയാണ് ഈദുൽ ഫിത്തർ.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !