ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷം; മലയാളി യുവതി ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു

0
ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷം; മലയാളി യുവതി ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു | Israeli-Palestinian conflict; Malayalee woman killed in rocket attack in Israel

ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇസ്രയേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് യുവതി മരിച്ചത്.

ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആക്രമണത്തിൽ ഇസ്രായേൽ സ്വദേശിയായ ഒരു യുവതിയും കൊല്ലപ്പെട്ടതായാണ് വിവരം.

മൃതദേഹം അഷ്ക്കലോണിലെ ബരസരായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പത്ത് വര്‍ഷമായി കെയര്‍ ടേക്കര്‍ ആയി ജോലി ചെയ്യുകയായിരുന്നു.

സൗമ്യയ്‌ക്കൊപ്പം ഇസ്രായേലിലുള്ള സന്തോഷിന്റെ സഹോദരിയാണ് മരണവാര്‍ത്ത വീട്ടില്‍ അറിയിച്ചത്. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട്‌ ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് ഇസ്രായേല്‍ അംബാസിഡര്‍ക്ക് കത്തയച്ചു.

കുറച്ച് ദിവസങ്ങളായി ഗാസ മുനമ്പില്‍ ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തിവരുകയാണ്. ആക്രമണത്തില്‍ 9 കുട്ടികളുള്‍പ്പെടെ 24 പാലസ്തീന്‍ പൗരര്‍ കൊല്ലപ്പെടുകയും 106 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !