ന്യൂനമർദ്ദം ചുഴലിക്കാറ്റായി; അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്, അതീവ ജാഗ്രത

0
ന്യൂനമർദ്ദം ചുഴലിക്കാറ്റായി; അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്, അതീവ ജാഗ്രത  | Low pressure hurricane; Red alert and extreme vigilance in five districts

അറബിക്കടലിലെ തീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറി. കണ്ണൂരില്‍നിന്ന് 290 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. ശക്തിയായ മഴയും കാറ്റും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ അതീവ ജാഗ്രത ആവശ്യമാണ്.

ചുഴലിക്കാറ്റായി മാറിയശേഷം വടക്ക്‌, വടക്കുപടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച്‌ 18-ന്‌ ഗുജറാത്ത്‌ തീരത്തിനു സമീപമെത്തുമെന്നാണ്‌ കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. അവിടെനിന്ന്‌ രാജസ്ഥാനിലേക്കു കടക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 175 കിലോമീറ്റർവരെ വേഗംപ്രാപിക്കുന്ന അതിതീവ്ര ചുഴലിക്കാറ്റായിരിക്കും ടൗട്ടേ.

പാലക്കാടും തിരുവനന്തപുരവും ഒഴിച്ചുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. സംസ്ഥാനത്തെമ്പാടും ഇന്നലെ ആരംഭിച്ച മഴ രാത്രിയിലും തുടർന്നു. കടലാക്രമണം രൂക്ഷമാണ്. കാറ്റിലും മഴയിലും ഇന്നലെ വ്യാപകമായ നാശനഷ്ടവും വൈദ്യുതി വിതരണത്തിൽ തടസവും ഉണ്ടായി. പല ജില്ലകളിലും മണിക്കൂറുകളോളം വൈദ്യുതി ഉണ്ടായിരുന്നില്ല. മരങ്ങൾ വീണ് ഗതാഗത തടസവും ഉണ്ടായി. ഇന്നും അതീവ ജാഗ്രത പാലിക്കാൻ സർക്കാർ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !