ശക്തമായ കടലാക്രമണം; ഇരുനില വീട് പൂര്‍ണമായും നിലം പൊത്തി

0
Strong sea swell; The two-story house completely covered the ground

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ചുഴലിക്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് മഴയും കടല്‍ ക്ഷോഭവും ശക്തമായി. ശക്തമായ കടല്‍ക്ഷോഭത്തില്‍ കാസര്‍ഗോഡ് ഉപ്പള മുസോടിയില്‍ ഇരുനില വീട് പൂര്‍ണ്ണമായും നിലം പൊത്തി. മൂസയുടെ വീടാണ് കടലാക്രമണത്തില്‍ നിലംപതിച്ചത്. കടലാക്രമണ ഭീഷണിയെ തുടര്‍ന്ന് കുടുംബങ്ങളെ നേരത്തെ വാടക വീട്ടിലേക്ക് മാറ്റിയിരുന്നു. അതിനാല്‍ വലിയ ആള്‍ അപായം ഒഴിവായി. പ്രദേശത്തെ നിരവധി വീടുകള്‍ അപകട ഭീഷണിയിലാണ്.

ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടും ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. അതിവേഗം തീവ്രത കൈവരിക്കുന്ന ടൗട്ടേ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ അതിതീവ്രമായി ഈ മാസം 18 ഓടെ ഗുജറാത്ത് തീരത്തേക്ക് കടക്കും. വരും മണിക്കൂറില്‍ സംസ്ഥാനത്ത് മഴയും കാറ്റും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് പുലര്‍ച്ചെയോടെയാണ് ടൗട്ടേ ചുഴലിക്കാറ്റായി മാറിയത്. മണിക്കൂറുകള്‍ക്കകം തീവ്രത കൈവരിച്ച ടൗട്ടേ ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കും. അറബിക്കടലില്‍ ഈ വര്‍ഷം രൂപം കൊണ്ട ആദ്യ ചുഴലിക്കാറ്റാണിത്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. വടക്കന്‍ ജില്ലകളില്‍ വരും മണിക്കൂറില്‍ ഇത് കനക്കും. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് ആണ്. 204 മില്ലീമീറ്ററിലധികം മഴ ഇവിടങ്ങളില്‍ ലഭിക്കും.

കൊല്ലം മുതല്‍ തൃശൂര്‍ വരെ ഓറഞ്ച് അലേര്‍ട്ടും നല്‍കിയിട്ടുണ്ട് . തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണെങ്കിലും ശക്തമായ മഴയുണ്ടാകാനാണ് സാധ്യത. ചുഴലിക്കാറ്റ് കടലില്‍ ശക്തിപ്രാപിക്കുന്നതോടെ കേരള തീരത്ത് കടല്‍ക്ഷോഭം അതിരൂക്ഷമായി. തീരപ്രദേശങ്ങളിലെ നൂറ് കണക്കിന് വീടുകള്‍ വെള്ളത്തിലായി. കേരള തീരത്ത് 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. നാളെ വരെ ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയില്‍ പ്രധാന ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഷട്ടറുകള്‍ തുറന്നു. തീരപ്രദേശങ്ങള്‍, നദീതീരങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !