പുതിയ മന്ത്രിസഭയിൽ നിന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെകെ ശൈലജയെ ഒഴിവാക്കിയതിന് പിന്നിൽ ഒരു ദുരുദ്ദേശമില്ലെന്നും കൊവിഡ് പ്രതിരോധത്തെ അത് ഒരിക്കലും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കെകെ ശൈലജക്ക് പുറമെ മന്ത്രിസഭയിൽ മികച്ച പ്രകടനം കാഴ്ച വച്ച ഒട്ടേറെ പേരുണ്ടെയിരുന്നെന്നും അവർക്കും വീണ്ടും മന്ത്രിസ്ഥാനം നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയ മന്ത്രിസഭയിൽ മുഖ്യമന്ത്രി മാറാത്തതിന് കാരണം പാർട്ടി അങ്ങനെ തീരുമാനിച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശൈലജയെ ഒഴിവാക്കിയതിന് പിന്നിൽ ഒരു ദുരുദ്ദേശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
“പാർട്ടിയിൽ ഏതെങ്കിലും ഒരാൾ അല്ല ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത്. അത് മറ്റൊരു കണ്ണിലൂടെ കാണുന്നില്ലെങ്കിൽ സ്വാഗതം ചെയ്യപ്പെടുന്ന കാര്യമാണ്. എല്ലാ പ്രവർത്തനങ്ങളും കൂട്ടായിട്ടാണ് നടക്കുന്നത്. കൂട്ടായ പ്രവർത്തനത്തിൽ ഒരു കുറവും ഉണ്ടാവില്ല. നല്ല മികവോട് കൂടി തുടർന്ന് പ്രവർത്തനങ്ങൾ നടത്താനാവും എന്ന് തന്നെയാണ് കാണേണ്ടത്,” മുഖ്യമന്ത്രി പറഞ്ഞു.
കെകെ ശൈലജയെ ഒഴിവാക്കിയതിൽ പിബിയും പാർട്ടി കേന്ദ്ര നേതൃത്വവും അതൃപ്തി പ്രകടിപ്പിച്ചു എന്ന തരത്തിലുള്ള വാർത്തകളിൽ ഒരു വാസ്തവവുമില്ലെന്നും മാധ്യമപ്രവർത്തനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പുതിയ ആളുകൾ നേതൃനിരയിലേക്ക് വരട്ടെ എന്നതാണ് നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
“മന്ത്രിസഭയിലെ എല്ലാവരും മികവ് പുലർത്തിയവരാണ്. വിമർശനങ്ങളെ നല്ല രീതിയിൽ കാണുന്നു,” മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !