തിരുവനന്തപുരം| (mediavisionlive.in) കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി ഐടി പ്രക്ടിക്കല്‍ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയം ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ 19 വരെയും എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴു മുതല്‍ 25 വരെയും നടത്തും. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴു വരെയും നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകരെ വാക്‌സിനേറ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് മൂല്യനിര്‍ണയത്തിന് പോകുംമുന്‍പ് തന്നെ പൂര്‍ത്തീകരിക്കും. ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും ഇതിനെക്കുറിച്ച് കൂട്ടായി ആലോചിക്കും. പിഎസ്.സി അഡൈ്വസ് കാത്തിരിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !