മലപ്പുറം ജില്ലയില്‍ നിലനിന്നിരുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു. തിങ്കളാഴ്ച്ച മുതല്‍ മറ്റ് ജില്ലകളിലെ പോലെ മലപ്പുറത്തും ലോക്ക്ഡൗണ്‍ തുടരും. കൊവിഡ് വ്യാപനം അതിതീവ്രമായിരുന്ന ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന് നിന്ന സാഹര്യം കണക്കിലെടുത്തായിരുന്നു ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടര്‍ന്നിരുന്നത്. ടിപിആര്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടി.
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ലായിരുന്നു ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന മലപ്പുറം ഒഴിച്ച് മറ്റ് ജില്ലകളിലെ അധിക നിയന്ത്രണങ്ങള്‍ ഒരാഴ്ച്ച മുമ്പ് തന്നെ പിന്‍വലിച്ചിരുന്നു. കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് ടിപിആര്‍ നിരക്ക് കുറഞ്ഞത് കണക്കിലെടുത്താണ് മലപ്പുറത്ത് തിങ്കളാഴ്ച്ച മുതല്‍ സാധാരണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.
മലപ്പുറത്ത് ഞായറാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്ന അധിക നിയന്ത്രണം അതുപോലെ തന്നെ തുടരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെ ഞായറാഴ്ച്ച അടഞ്ഞ് കിടക്കും.
അതേസമയം കുടുതല്‍ ഇളവുകളോടെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ബാങ്കുകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം. സ്വര്‍ണം, തുണി, ചെരുപ്പ്, പുസ്തകങ്ങള്‍, സ്‌പെയര്‍പാര്‍ട്‌സുകള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കാനും സാധ്യതയുണ്ട്. കയര്‍, കശുവണ്ടി ഫാക്ടറികള്‍ 50% ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാമെന്നത് അടക്കമുള്ള ഇളവുകള്‍ അനുവദിക്കും. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയേക്കും. മദ്യശാലകളും ഉടന്‍ തുറക്കില്ല. ആപ്പ് വഴിയുള്ള മദ്യവില്‍പ്പന ആലോചനയിലില്ലെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു.
ഇതിനകം മൊബൈല്‍, കണ്ണട കടകള്‍ക്കും അറ്റകുറ്റ പണികള്‍ നടത്തുന്ന കടകള്‍ക്കും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ആഴ്ച്ചയില്‍ രണ്ട് തവണയായി ചൊവ്വ, ശനി ദിവസങ്ങളിലാണ് കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !