മലപ്പുറം ജില്ലയില്‍ 1,187 പേര്‍ക്ക് വൈറസ് ബാധ; 1,520 പേര്‍ക്ക് രോഗമുക്തി

0
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.16 ശതമാനം
1,187 പേര്‍ക്ക് വൈറസ് ബാധ; 1,520 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,140 പേര്‍
ഉറവിടമറിയാതെ 30 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 10,308 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 33,547 പേര്‍

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജൂണ്‍ 20) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.16 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,187 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,520 പേര്‍ ഞായറാഴ്ച രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,12,051 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,140 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 30 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 17 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 33,547 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 10,308 പേരാണ് ചികിത്സയിലുള്ളത്.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 726 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 256 പേരും 90 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 511 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,058 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

രോഗവ്യാപന സാധ്യത തിരിച്ചറിയണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടയിലും ജില്ലയില്‍ തുടരുന്ന വൈറസ് വ്യാപന സാധ്യത തിരിച്ചറിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. രോഗബാധിതരാകുന്നതില്‍ ഭൂരിഭാഗം പേരും നേരത്തെ രോഗബാധിതരായവരുമായി നേരിട്ടു സമ്പര്‍ക്കമുണ്ടായവരാണ്. ഈ സാഹചര്യം അതിജീവിക്കാന്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ ജനകീയ സഹകരണം അനിവാര്യമാണ്. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും വീടുകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍  1,187 പേര്‍ക്ക് വൈറസ് ബാധ; 1,520 പേര്‍ക്ക് രോഗമുക്തി


മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജൂണ്‍ 20) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 11
ആലങ്കോട് 02
ആലിപ്പറമ്പ് 20
അമരമ്പലം 09
ആനക്കയം 13
അങ്ങാടിപ്പുറം 08
അരീക്കോട് 06
ആതവനാട് 07
ഊരകം 12
ചാലിയാര്‍ 27
ചീക്കോട് 01
ചെറിയമുണ്ടം 01
ചെറുകാവ് 12
ചോക്കാട് 03
ചുങ്കത്തറ 04
എടക്കര 05
എടപ്പറ്റ 01
എടപ്പാള്‍ 10
എടവണ്ണ 24
എടയൂര്‍ 09
ഏലംകുളം 02
ഇരിമ്പിളിയം 14
കാലടി 15
കാളികാവ് 06
കല്‍പകഞ്ചേരി 07
കണ്ണമംഗലം 16
കരുളായി 02
കരുവാരക്കുണ്ട് 48
കാവനൂര്‍ 01
കീഴാറ്റൂര്‍ 18
കോഡൂര്‍ 10
കൊണ്ടോട്ടി 05
കൂട്ടിലങ്ങാടി 06
കോട്ടക്കല്‍ 19
കുറുവ 03
കുറ്റിപ്പുറം 33
കുഴിമണ്ണ 20
മലപ്പുറം 15
മമ്പാട് 41
മംഗലം 19
മഞ്ചേരി 17
മങ്കട 07
മാറാക്കര 01
മാറഞ്ചേരി 15
മേലാറ്റൂര്‍ 05
മൂന്നിയൂര്‍ 08
മൂര്‍ക്കനാട് 30
മൂത്തേടം 03
മൊറയൂര്‍ 13
മുതുവല്ലൂര്‍ 01
നന്നമ്പ്ര 15
നന്നംമുക്ക് 11
നിലമ്പൂര്‍ 12
നിറമരുതൂര്‍ 42
ഒതുക്കുങ്ങല്‍ 06
ഒഴൂര്‍ 08
പള്ളിക്കല്‍ 08
പാണ്ടിക്കാട് 02
പരപ്പനങ്ങാടി 12
പറപ്പൂര്‍ 04
പെരിന്തല്‍മണ്ണ 20
പെരുമ്പടപ്പ് 40
പെരുവള്ളൂര്‍ 03
പൊന്മള 12
പൊന്മുണ്ടം 12
പൊന്നാനി 17
പൂക്കോട്ടൂര്‍ 07
പോരൂര്‍ 04
പോത്തുകല്ല് 01
പുലാമന്തോള്‍ 15
പുളിക്കല്‍ 12
പുല്‍പ്പറ്റ 03
പുറത്തൂര്‍ 05
പുഴക്കാട്ടിരി 02
താനാളൂര്‍ 11
താനൂര്‍ 14
തലക്കാട് 05
തവനൂര്‍ 13
താഴേക്കോട് 02
തേഞ്ഞിപ്പലം 05
തെന്നല 05
തിരുനാവായ 34
തിരുവാലി 03
തൃക്കലങ്ങോട് 26
തൃപ്രങ്ങോട് 05
തുവ്വൂര്‍ 05
തിരൂര്‍ 12
തിരൂരങ്ങാടി 05
ഊര്‍ങ്ങാട്ടിരി 04
വളാഞ്ചേരി 08
വളവന്നൂര്‍ 08
വള്ളിക്കുന്ന് 07
വട്ടംകുളം 18
വാഴക്കാട് 01
വാഴയൂര്‍ 07
വഴിക്കടവ് 08
വെളിയങ്കോട് 32
വേങ്ങര 46
വെട്ടത്തൂര്‍ 10
വെട്ടം 25
വണ്ടൂര്‍ 10

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !