മലപ്പുറം ജില്ലയില്‍ 1,282 പേര്‍ക്ക് കോവിഡ് 1,560 പേര്‍ക്ക് രോഗമുക്തി

0
മലപ്പുറം ജില്ലയില്‍ 1,282 പേര്‍ക്ക് കോവിഡ്
1,560 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.27 ശതമാനം

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,248 പേര്‍
ഉറവിടമറിയാതെ 14 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 10,648 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 34,464 പേര്‍

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 19) 1,282 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 13.27 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കകല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,560 പേര്‍ ശനിയാഴ്ച രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,10,534 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,248 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 14 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 17 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 34,464 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 10,648 പേരാണ് ചികിത്സയിലുള്ളത്.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 656 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 259 പേരും 85 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 536 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,056 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ സ്വയ സുരക്ഷയും കുടുംബത്തിന്റെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കകണം.

രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗം അത്യാവശ്യമാണ്. വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ഇതാണ് ഫലപ്രദമായ മാര്‍ഗ്ഗം. കൈകള്‍ കൃത്യമായ ഇടവേളകളില്‍ ശുചിയാക്കുന്നതിലും വീഴ്ച പാടില്ല. സാമൂഹ്യ അകലം ഉറപ്പാക്കി മാത്രമെ പൊതു സ്ഥലങ്ങളില്‍ ഇടപഴകാവൂയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ 1,282 പേര്‍ക്ക് കോവിഡ് 1,560 പേര്‍ക്ക് രോഗമുക്തി


മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 19) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 19
ആലങ്കോട് 04
ആലിപ്പറമ്പ് 11
അമരമ്പലം 15
ആനക്കയം 15
അങ്ങാടിപ്പുറം 11
അരീക്കോട് 18
ആതവനാട് 03
ഊരകം 06
ചാലിയാര്‍ 23
ചീക്കോട് 04
ചേലേമ്പ്ര 11
ചെറിയമുണ്ടം 03
ചെറുകാവ് 01
ചോക്കാട് 15
ചുങ്കത്തറ 11
എടക്കര 09
എടപ്പറ്റ 17
എടപ്പാള്‍ 23
എടരിക്കോട് 02
എടവണ്ണ 21
എടയൂര്‍ 08
ഏലംകുളം 02
ഇരിമ്പിളിയം 24
കാലടി 05
കാളികാവ് 20
കല്‍പകഞ്ചേരി 04
കണ്ണമംഗലം 22
കരുളായി 04
കരുവാരക്കുണ്ട് 25
കാവനൂര്‍ 13
കീഴാറ്റൂര്‍ 13
കീഴുപറമ്പ് 10
കോഡൂര്‍ 10
കൊണ്ടോട്ടി 17
കൂട്ടിലങ്ങാടി 04
കോട്ടക്കല്‍ 08
കുറുവ 04
കുറ്റിപ്പുറം 28
കുഴിമണ്ണ 13
മലപ്പുറം 17
മമ്പാട് 01
മംഗലം 16
മഞ്ചേരി 22
മങ്കട 07
മാറാക്കര 15
മാറഞ്ചേരി 14
മേലാറ്റൂര്‍ 07
മൂന്നിയൂര്‍ 13
മൂര്‍ക്കനാട് 08
മൂത്തേടം 09
നന്നമ്പ്ര 06
നന്നംമുക്ക് 08
നിലമ്പൂര്‍ 10
നിറമരുതൂര്‍ 08
ഒതുക്കുങ്ങല്‍ 18
ഒഴൂര്‍ 01
പള്ളിക്കല്‍ 08
പാണ്ടിക്കാട് 09
പരപ്പനങ്ങാടി 07
പറപ്പൂര്‍ 08
പെരിന്തല്‍മണ്ണ 17
പെരുമണ്ണ ക്ലാരി 07
പെരുമ്പടപ്പ് 08
പെരുവള്ളൂര്‍ 07
പൊന്മള 05
പൊന്മുണ്ടം 32
പൊന്നാനി 20
പൂക്കോട്ടൂര്‍ 13
പോരൂര്‍ 07
പോത്തുകല്ല് 09
പുലാമന്തോള്‍ 06
പുളിക്കല്‍ 25
പുല്‍പ്പറ്റ 06
പുറത്തൂര്‍ 02
പുഴക്കാട്ടിരി 01
താനാളൂര്‍ 32
താനൂര്‍ 19
തലക്കാട് 25
തവനൂര്‍ 09
താഴേക്കോട് 16
തേഞ്ഞിപ്പലം 07
തെന്നല 12
തിരുനാവായ 05
തിരുവാലി 13
തൃക്കലങ്ങോട് 25
തൃപ്രങ്ങോട് 01
തുവ്വൂര്‍ 11
തിരൂര്‍ 07
തിരൂരങ്ങാടി 09
ഊര്‍ങ്ങാട്ടിരി 09
വളാഞ്ചേരി 09
വളവന്നൂര്‍ 10
വള്ളിക്കുന്ന് 12
വട്ടംകുളം 17
വാഴക്കാട് 06
വാഴയൂര്‍ 44
വഴിക്കടവ് 26
വെളിയങ്കോട് 63
വേങ്ങര 20
വെട്ടത്തൂര്‍ 01
വെട്ടം 14
വണ്ടൂര്‍ 07

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !