തലശ്ശേരിയില്‍ 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; വ്യവസായിയും അമ്മയുടെ സഹോദരീഭര്‍ത്താവും അറസ്റ്റില്‍

0
തലശ്ശേരിയില്‍ 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; വ്യവസായിയും അമ്മയുടെ സഹോദരീഭര്‍ത്താവും അറസ്റ്റില്‍ | Attempt to molest 15-year-old girl in Thalassery; Businessman and mother's brother-in-law arrested

കണ്ണൂര്‍
: ബന്ധുക്കള്‍ എത്തിച്ചു നല്‍കിയ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ തലശ്ശേരി കൂയ്യാലിയിലെ വ്യവസായ പ്രമുഖനെ ധര്‍മ്മടം പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരിയിലും, ഗള്‍ഫിലുമായി നിരവധി സ്ഥാപനങ്ങളുടെ ഉടമയായ ഷറാറ ഷറഫുദ്ദീനെയാണ് ധര്‍മ്മടം പോലീസ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍കരീമും സംഘവും ഉച്ചയോടെ വീട്ടിലെത്തി പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്തശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ കുറ്റാരോപിതനായ മുഴപ്പിലങ്ങാട് സ്വദേശിയും ഇപ്പോള്‍ കതിരൂരില്‍ താമസക്കാരനുമായ 38 കാരനെ ഞായറാഴ്ച കതിരൂര്‍ സിഐ സിജു അറസ്റ്റ് ചെയ്തിരുന്നു.

ഇയാളുടെ ഭാര്യ കൈ കുഞ്ഞിനോടൊപ്പം ഒളിവില്‍ പോയതായും പോലീസ് അറിയിച്ചു. പെണ്‍കുട്ടി പോലീസിനും, ഡോക്ടര്‍ക്കും നല്‍കിയ മൊഴിയിലാണ് ഷറഫുദ്ദീന്‍ വീട് നിര്‍മ്മിച്ചു നല്കാമെന്നും, പണം തരാമെന്നും പറഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായും, ഇളയമ്മയുടെ ഭര്‍ത്താവും,ഇളയമ്മയും ഇതിനു കൂട്ടുനിന്ന തായും പറഞ്ഞത്. തുടര്‍ന്ന് കതിരൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ധര്‍മ്മടം പോലീസിന് കൈമാറി. മുഴപ്പിലങ്ങാട് സ്വദേശിയും കതിരൂര്‍ ആറാം മൈലിലെ താമസക്കാരനുമായ 38 കാരനെ കതിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ 164 വകുപ്പ് പ്രകാരം മജിസ്ട്രേറ്റ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി. കഴിഞ്ഞ മാര്‍ച്ച്‌ 25നാണ് കേസിനാസ്പദമായ സംഭവം.

അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയെ ബന്ധുവായ യുവാവ് മുന്‍കൈയെടുത്ത് കൗണ്‍സിലിംഗിന് വിധേയമാക്കിയ തോടെയാണ് നാടിനെ നടുക്കിയ പീഡന വിവരം പുറത്തുവന്നത്. പോക്സോ വകുപ്പ് പ്രകാരം തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക പീഡനശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.ഇയാള്‍ക്കെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. ഒരു തവണ ബിജെപി നഗരസഭ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഇയാളെ ഓഫീസില്‍ കയറി അടിച്ചു വീഴ്ത്തുകയും ചെയ്തിരുന്നു. അന്ന് കഴുത്തിനു സാരമായി പരിക്കേറ്റ ഇയാള്‍ ഏറെനാളായി ചികിത്സയിലായിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !