മലപ്പുറം ജില്ലയില്‍ 1,687 പേര്‍ക്ക് വൈറസ് ബാധ 5,087 പേര്‍ക്ക് രോഗമുക്തി

0
ടെസ്റ്റ് പോസിറ്റീവിറ്റി 15.79 ശതമാനം  
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,623 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 0
ഉറവിടമറിയാതെ 37 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 30,234 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 55,207 പേര്‍

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജൂണ്‍ 06) 1,687 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 15.79 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം 5,087 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ഇതോടെ കോവിഡ് വിമുക്തരായി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,74,328 ആയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,623 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 37 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 24 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 55,207 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 30,234 പേരാണ് ചികിത്സയിലുള്ളത്.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,052 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 274 പേരും 114 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,159 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 885 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

കോവിഡ് വ്യാപനം തടയാന്‍ പൊതുജന പിന്തുണ അനിവാര്യം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മലപ്പുറം ജില്ലയില്‍ വലിയതോതില്‍ വര്‍ധിച്ച കോവിഡ് വ്യാപനം കൃത്യമായ ഇടപെടലോടെ കുറക്കാനായെങ്കിലും ആരോഗ്യ ജാഗ്രത ഒരു കാരണവശാലും കൈവിടരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ ജനകീയ സഹകരണം അനിവാര്യമാണ്. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും വീടുകളില്‍ അതീവ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
രോഗബാധിതര്‍ വര്‍ധിക്കുന്നതിന് ആനുപാതികമായിതന്നെ മികച്ച പരിചരണത്തിലൂടെ വൈറസ് ബാധിതരെ രോഗമുക്തരാക്കാനും സാധിച്ചു എന്നത് വൈറസിന്റെ രണ്ടാം തരംഗ വ്യാപന വേളയില്‍ ആശ്വാസകരമാണ്. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും തുടരുന്ന പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഫലമാണിതെന്നും കോവിഡ് പ്രതിരോധത്തില്‍ പൊതു ജനങ്ങളില്‍ നിന്നുള്ള സഹകരണം മാതൃകാപരമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ 1,687 പേര്‍ക്ക് വൈറസ് ബാധ 5,087 പേര്‍ക്ക് രോഗമുക്തി



മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജൂണ്‍ 06) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവര്‍
എ.ആര്‍ നഗര്‍ 21
ആലങ്കോട് 19
ആലിപ്പറമ്പ് 29
അമരമ്പലം 22
ആനക്കയം 29
അങ്ങാടിപ്പുറം 23
അരീക്കോട് 15
ആതവനാട് 14
ഊരകം 09
ചാലിയാര്‍ 07
ചീക്കോട് 08
ചേലേമ്പ്ര 03
ചെറിയമുണ്ടം 07
ചെറുകാവ് 22
ചുങ്കത്തറ 26
എടക്കര 09
എടപ്പറ്റ 11
എടപ്പാള്‍ 08
എടരിക്കോട് 15
എടവണ്ണ 52
എടയൂര്‍ 20
ഏലംകുളം 01
ഇരിമ്പിളിയം 21
കാലടി 08
കാളികാവ് 12
കല്‍പകഞ്ചേരി 14
കണ്ണമംഗലം 18
കരുളായി 04
കരുവാരക്കുണ്ട് 28
കാവനൂര്‍ 26
കീഴാറ്റൂര്‍ 15
കീഴുപറമ്പ് 05
കോഡൂര്‍ 08
കൊണ്ടോട്ടി 15
കൂട്ടിലങ്ങാടി 05
കോട്ടക്കല്‍ 14
കുറുവ 05
കുറ്റിപ്പുറം 36
കുഴിമണ്ണ 11
മക്കരപ്പറമ്പ് 08
മലപ്പുറം 36
മമ്പാട് 20
മംഗലം 11
മഞ്ചേരി 124
മങ്കട 11
മാറാക്കര 27
മാറഞ്ചേരി 18
മേലാറ്റൂര്‍ 12
മൂന്നിയൂര്‍ 29
മൂര്‍ക്കനാട് 36
മൂത്തേടം 02
മൊറയൂര്‍ 11
മുതുവല്ലൂര്‍ 11
നന്നമ്പ്ര 09
നന്നംമുക്ക് 06
നിലമ്പൂര്‍ 23
നിറമരുതൂര്‍ 04
ഒതുക്കുങ്ങല്‍ 04
ഒഴൂര്‍ 05
പള്ളിക്കല്‍ 31
പാണ്ടിക്കാട് 05
പരപ്പനങ്ങാടി 14
പറപ്പൂര്‍ 21
പെരിന്തല്‍മണ്ണ 21
പെരുമണ്ണ ക്ലാരി 04
പെരുമ്പടപ്പ് 03
പെരുവള്ളൂര്‍ 18
പൊന്മള 14
പൊന്മുണ്ടം 15
പൊന്നാനി 39
പൂക്കോട്ടൂര്‍ 14
പോരൂര്‍ 11
പോത്തുകല്ല് 04
പുലാമന്തോള്‍ 07
പുളിക്കല്‍ 22
പുല്‍പ്പറ്റ 12
പുറത്തൂര്‍ 33
പുഴക്കാട്ടിരി 06
താനാളൂര്‍ 29
താനൂര്‍ 08
തലക്കാട് 11
തവനൂര്‍ 21
താഴേക്കോട് 04
തേഞ്ഞിപ്പലം 13
തെന്നല 11
തിരുനാവായ 03
തിരുവാലി 02
തൃക്കലങ്ങോട് 17
തൃപ്രങ്ങോട് 05
തുവ്വൂര്‍ 32
തിരൂര്‍ 14
തിരൂരങ്ങാടി 15
ഊര്‍ങ്ങാട്ടിരി 08
വളാഞ്ചേരി 15
വളവന്നൂര്‍ 23
വള്ളിക്കുന്ന് 21
വട്ടംകുളം 03
വാഴക്കാട് 07
വാഴയൂര്‍ 01
വഴിക്കടവ് 13
വെളിയങ്കോട് 08
വേങ്ങര 36
വെട്ടത്തൂര്‍ 11
വെട്ടം 22
വണ്ടൂര്‍ 28

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !