രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 37 ദിവസത്തിനിടെ 22-ാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. തലസ്ഥാന ജില്ലയില്‍ പെട്രോള്‍ വില നൂറിലേക്ക് അടുക്കുകയാണ്.
25 പൈസ കൂടി വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ഒരു ലിറ്ററിന് 97.65 പൈസയായി ഉയര്‍ന്നു. ഡീസലിന് 92.60 രൂപയാണ്. കോഴിക്കോട് പെട്രോള്‍ വില 96 ലേക്ക് അടുക്കുകയാണ്. ഒരു ലിറ്ററിന് 95.95 രൂപയായി കൂടി. ഡീസലിന് 91.31 രൂപയും.
കൊച്ചിയിലും സമാന സാഹചര്യമാണ്. പെട്രോളിന് 95.70 രൂപയും ഡീസലിന് 91.31 രൂപയുമാണ് കൊച്ചിയിലെ വില. ലോക്ക്ഡൗണില്‍ തൊഴിലില്ലായ്മ രൂക്ഷമാകുമ്പോള്‍ ഇന്ധനവില വര്‍ധനവ് ജനത്തിന് തിരിച്ചടിയാകുകയാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !