കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ജനാധിപത്യ രാഷ്ട്രിയ പാര്‍ട്ടി (ജെ.ആര്‍.പി) നേതാവ് സി.കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം കൂടുതല്‍ ശക്തമാകുന്നു. സുരേന്ദ്രനും ജെ.ആര്‍.പി ട്രെഷറര്‍ പ്രസീത അഴിക്കോടും തമ്മിലുള്ള പുതിയ ഫോണ്‍ സംഭാഷണം പുറത്തു വന്നു.
സി.കെ ജാനുവിനും ജെ.ആര്‍.പിക്കും പണം നല്‍കിയത് ആര്‍.എസ്.എസിന്റെ അറിവോട് കൂടിയാണ് എന്ന് വ്യക്തമാകുന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. പണം ഏര്‍പ്പാടാക്കുന്നത് ആർ.എസ്.എസ് ഓര്‍ഗനൈസിങ് സെക്രട്ടറി എം.ഗണേഷാണെന്ന് ശബ്ദരേഖയില്‍ പറയുന്നു. ജാനുവിന്‍റെ പാര്‍ട്ടിക്കായി 25 ലക്ഷം രൂപ കൈമാറുന്നുണ്ടെന്നും സുരേന്ദ്രന്‍ പ്രസീതയെ പറയുന്നുണ്ട്.
ഇപ്പോള്‍ പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങള്‍ തന്റേത് തന്നെയാണെന്ന് പ്രസീത സ്ഥിരീകരിച്ചു. ബി.ജെ.പി. വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ നേരിട്ടെത്തിയാണ് ജാനുവിന് പണം കൈമാറിയെന്ന് പ്രസീത വ്യക്തമാക്കി. സുരേന്ദ്രനുമായുള്ള ഫോണ്‍സംഭാഷണത്തിന് തൊട്ടടുത്ത ദിവസമായിരുന്നു പണം എത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് സംബന്ധിച്ച ചില വെളിപ്പെടുത്തലുകളും പ്രസീത നടത്തി. പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുമ്പോള്‍ സുരേന്ദ്രന്‍ ചില വാക്കുകള്‍ തന്നിരുന്നു. അഞ്ചു സീറ്റായിരുന്നു പാര്‍ട്ടി ആവശ്യപ്പെട്ടത്. പിന്നീടത് സുല്‍ത്താന്‍ ബത്തേരി മാത്രമായി ചുരുങ്ങി. സുല്‍ത്താന്‍ബത്തേരിയില്‍ എ ക്ലാസ് പരിഗണനയുണ്ടാകുമെന്നും സുരേന്ദ്രന്‍ വാക്ദാനം ചെയ്തതായി പ്രസീത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
നിലവില്‍ പത്ത് ലക്ഷം രൂപ ജാനുവിന് നല്‍കിയെന്ന കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. കേസിലെ പരാതിക്കാരനായ മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (എം.എസ്.എഫ്) നേതാവ് പി.കെ നവാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !