ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ കേന്ദ്രം തുറന്ന് ഖത്തര്‍

0
ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ കേന്ദ്രം തുറന്ന് ഖത്തര്‍ | Qatar opens world's largest vaccination center

ദോഹ:
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ കേന്ദ്രം തുറന്ന് ഖത്തര്‍. രാജ്യത്തെ കൊവിഡ് വിതരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കുകയെന്ന ലക്ഷ്യത്തോടെ മിസൈമീറിലെ ഏഷ്യന്‍ ടൗണിലാണ് കൂറ്റന്‍ വാക്സിനേഷന്‍ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഖത്തറിലെ ബിസിനസ്, വ്യാവസായിക മേഖലയിലെ ജീവനക്കാര്‍ക്കു വേണ്ടി അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ വാക്‌സിനേഷന്‍ കേന്ദ്രം പൊതുജനാരോഗ്യ മന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി സന്ദര്‍ശിച്ചു.

ബിസിനസ്, വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കു വേണ്ടിയുള്ളതാണ് പുതിയ വാക്‌സിനേഷന്‍ കേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് ലക്ഷം ചതുരശ്രമീറ്ററില്‍ ഒരുക്കിയിരിക്കുന്ന ഖത്തര്‍ വാക്‌സിനേഷന്‍ സെന്ററില്‍ 300ലേറെ വാക്‌സിനേഷന്‍ സ്റ്റേഷനുകളും 700 ജീവനക്കാരുമുണ്ടാവും. ദിവസവും 25,000 ലേറെ ഡോസ് വാക്‌സിനുകള്‍ ഇവിടെ നിന്ന് നല്‍കാനാവും.

തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടി വിപുലമായ സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത്‌കെയര്‍ കോര്‍പറേഷന്‍, ഖത്തര്‍ ചാരിറ്റി, ഖത്തര്‍ ആഭ്യന്തര മന്ത്രാലയം, കൊണോകോഫിലിപ്‌സ് ഖത്തര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതിയ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.

സ്ഥാപനങ്ങള്‍ക്ക് [email protected] എന്ന ഇമെയില്‍ വഴി തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടി വാക്‌സിന്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് ലക്ഷത്തിലേറെ തൊഴിലാളികള്‍ ഖത്തറില്‍ ഇതിനകം വാക്‌സിനെടുത്തിട്ടുണ്ട്. ഖത്തറിന്റെ നട്ടെല്ലായ തൊഴിലാളികള്‍ക്ക് വാസ്‌കിനേഷന്‍ ലഭ്യമാക്കുന്നതിന് മികച്ച സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവര്‍ കൂടുതലായി താമസിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തന്നെ പുതിയ വാക്സിനേഷന്‍ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

ഖത്തറിന്റെ ദേശീയ വാക്സിനേഷന്‍ ക്യാംപയിന്റെ ഭാഗമായി തയ്യാറാക്കിയ വാക്സിനേഷന്‍ ലക്ഷ്യം മറികടന്ന് ഏറെ മുമ്ബിലാണ് രാജ്യത്തെ നിലവിലെ വാക്സിനേഷന്‍ സ്റ്റാറ്റസെന്ന് മന്ത്രി പറഞ്ഞു. 2021ഓടെ വാക്സിനെടുക്കാന്‍ യോഗ്യരായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുകയെന്നതാണ് ലക്ഷ്യമെന്നും അത് കൈവരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായും അവര്‍ പറഞ്ഞു.

പുതിയ കേന്ദ്രം തുറക്കുന്നതോടെ ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലെ വാക്‌സിനേഷന്‍ കേന്ദ്രവും രണ്ട് ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടക്കും. ലുസൈലിലെ ഡ്രൈവ് ത്രൂ സെന്റര്‍ ജൂണ്‍ 23നും വക്‌റയിലേത് 30നുമാണ് സേവനം അവസാനിപ്പിക്കുക. പ്രധാനമായും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി ഒരുക്കിയിരുന്ന ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലേത് ഈ മാസം 29ന് ആണ് അടക്കുക. ഡ്രൈവ് ത്രൂ സെന്ററുകളില്‍ നിന്ന് ഇതിനകം 3.2 ലക്ഷം പേരും നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് ആറ് ലക്ഷത്തിലേറെ പേരും ഇതിനകം വാക്സിന്‍ എടുത്തുകഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !