തവനൂർ മണ്ഡലത്തിൽ 276 കോടി രൂപയുടെ പദ്ധതിക്ക് തുടക്കമിട്ടതായി മണ്ഡലം എം.എൽ.എ ഡോ.കെ .ടി.ജലീൽ അറിയിച്ചു. പദ്ധതി പ്രവർത്തിപഥത്തിൽ എത്തി കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കുമെന്നും ഡോ.കെ .ടി.ജലീൽ പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ യാണ് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം:
276 കോടിയുടെ "ജലസുലഭം തവനൂർ" പദ്ധതിക്ക് തുടക്കമായി.
തവനൂർ നിയോജക മണ്ഡലത്തിലെ 51,279 വീടുകൾക്ക് കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ 276 കോടി രൂപയാണ് ജലജീവൻ പദ്ധതി പ്രകാരം ഒന്നാം പിണറായി സർക്കാർ അനുവദിച്ചിരുന്നത്. പ്രസ്തുത പദ്ധതി പ്രവൃത്തി പഥത്തിലേക്ക് നീങ്ങുകയാണ്. തവനൂർ പഞ്ചായത്തിൽ ഹൗസ് കണക്ഷൻ നൽകിയാണ് തവനൂർ അസംബ്ലി മണ്ഡലത്തിലെ "ജലസുലഭം" എന്നു പേരിട്ട കുടിവെള്ളം വീട്ടു വളപ്പുകളിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കമായത്. പദ്ധതിയുടെ മണ്ഡലം തല ഉൽഘാടനം അധികം വൈകാതെ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നിർവ്വഹിക്കും.
കാലടിയിലും പദ്ധതിക്ക് തുടക്കമിട്ടു കഴിഞ്ഞു. എടപ്പാളിലും വട്ടംകുളത്തും വർക്ക് അഗ്രിമെൻ്റ് വെച്ചു. നരിപ്പറമ്പിൽ ഈയടുത്ത് നാടിന് സമർപ്പിച്ച 70 കോടി ചെലവിട്ട് നിർമ്മിച്ച കിണറും ജലശുദ്ധീകരണ പ്ലാൻ്റും ഉപയോഗിച്ചാണ് നാല് പഞ്ചായത്തുകളിലെ 27,971 വീടുകൾക്ക് ഗാർഹിക വാട്ടർ കണക്ഷൻ നൽകുന്നത്. ഇതിനായി 45.87 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. 224 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ചാണ് പദ്ധതി സഫലമാക്കുക.
തൃപ്രങ്ങോട്, പുറത്തൂർ, മംഗലം പഞ്ചായത്തുകളിലെ 23,308 കുടുംബങ്ങൾക്ക് അവരുടെ വീട്ടുവളപ്പിൽ കുടിവെള്ളമെത്തിക്കാൻ അനുവദിച്ചത് 230 കോടി രൂപയാണ്. 205 കിലോമീറ്റർ നീളത്തിലാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. താനൂർ കുടിവെള്ള പദ്ധതിക്കായി ചെകുത്താൻ കുണ്ടിനടുത്ത് ഭാരതപ്പുഴയിൽ നിർമ്മിച്ച കിണറിൽ നിന്നാകും ഈ പദ്ധതിയ്ക്കുള്ള വെള്ളം കണ്ടെത്തുക. അന്നശ്ശേരിയിലാണ് ശുദ്ധീകരണ പ്ലാൻ്റും പ്രധാന ടാങ്കും സ്ഥാപിക്കുന്നത്. ഇതിനുള്ള സ്ഥലം വാട്ടർ അതോറിറ്റിക്ക് ലഭ്യമാക്കിക്കഴിഞ്ഞു. പുറത്തൂരിലേക്ക് ആവശ്യമായ വെള്ളം സംഭരിക്കാൻ തൃത്തല്ലൂരിൽ പുതിയ ടാങ്കും നിർമ്മിക്കും. അനുയോജ്യമായ സ്ഥലം പുറത്തൂർ പഞ്ചായത്ത് ഭരണസമിതി കണ്ടെത്തിയിട്ടുണ്ട്.
ജലജീവൻ പദ്ധതിയിൽ പൂവണിയുന്ന "ജലസുലഭം തവനൂരി"ൻ്റെ ഉദ്യോഗസ്ഥരുടെയും തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻടെയും ഒരു യോഗം ഇന്നലെ വിളിച്ചു ചേർത്തിരുന്നു. വാട്ടർ അതാറിറ്റിയുടെ ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥരും ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും MLA മുൻ കയ്യെടുത്ത് EE വിളിച്ച യോഗത്തിൽ പങ്കെടുത്തു.
2022-23, 2023-24 സാമ്പത്തിക വർഷങ്ങളിലായി ഓരോ പഞ്ചായത്തുകൾക്ക് ഓരോ കോടി വെച്ച് 7 കോടി രൂപ "ജലസുലഭം തവനൂരി"ൻ്റെ മാച്ചിംഗ് ഗ്രാൻ്റിലേക്കായി MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് നൽകും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !