കോവിഡ് മഹാമാരിയുടെയും ലോക്ഡൗണിൻ്റെയും പശ്ചാത്തലത്തിൽ എടയൂർ വടക്കുംപുറം കെ.വി.യു.പി സ്കൂളിലെ അധ്യാപകർ "സ്നേഹപ്പൊതി "യുമായി കുട്ടികളുടെ വീടുകളിലെത്തിയത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ ആശ്വാസമായി
അധ്യാപകർ നൽകുന്ന ഭക്ഷ്യക്കിറ്റായ "സ്നേഹ പ്പൊതി "യുടെ ഉദ്ഘാടനം വാർഡ് മെമ്പർ അനുഷ സ്ലീമോവ് നിർവഹിച്ചു. കാലഘട്ടത്തിന് അനുയോജ്യമായ മാതൃകാപരമായ പ്രവർത്തനമാണ് സ്കൂളിലെ അധ്യാപകർ നടത്തിയതെന്ന് മെമ്പർ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എഴുനൂറോളം കുടുംബങ്ങളിലാണ് കിറ്റ് എത്തിച്ചത്. പി.ടി.എ പ്രസിഡണ്ട് അബ്ദുള്ളക്കുട്ടി മുൻ പി.ടി.എ പ്രസിഡണ്ട് മോഹനൻ ,എം.പി.ടി.എ പ്രസിഡണ്ട് വിജിത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ രാജ് ഗോപാൽ അധ്യാപകരായ സിദ്ധിഖ് മാസ്റ്റർ, ഷമീർ മാസ്റ്റർ ഷാനവാസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !