ഫാദേർസ് ഡേ ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ ആശംസകൾ നിറയുകയാണ്. അച്ഛനോടുള്ള സ്നേഹം ചിത്രങ്ങൾ പങ്കുവച്ചും ലഘുകുറിപ്പുകളിലൂടെയും എല്ലാവരും പങ്കുവക്കുകയാണ്. സിനിമാ താരങ്ങളും ആശംസകളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്. അതിനടിയിൽ വ്യത്യസ്‍തമായ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് ഫാദേർസ് ഡേ ആശംസകൾ നേർന്നിരിക്കുകയാണ് ദുൽഖർ സൽമാൻ.
ദുൽഖറിന്റെ മകൾ മറിയത്തിന് മമ്മൂട്ടി മുടി കെട്ടി കൊടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ദുൽഖറിന്റെ ഫാദേർസ് ഡേ ആശംസകൾ വന്നിരിക്കുന്നത്. ക്യാപ്‌ഷൻ വേണ്ടാത്ത ചിത്രം, ചില ചിത്രങ്ങൾ ആയിരം വാക്കുകൾ സംസാരിക്കും, എന്റെ ഏറ്റവും വലിയ സന്തോഷം തുടങ്ങിയ ഹാഷ്ടാഗുകൾ ഉപയോഗിച്ചാണ് ദുൽഖർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സോഫയിൽ മുണ്ടും ഷർട്ടും ധരിച്ചു നീളൻ മുടി പുറകിൽ കെട്ടിവെച്ച് കണ്ണട വെച്ചാണ് മമ്മൂട്ടി കൊച്ചുമകൾക്ക് മുടി കെട്ടി കൊടുക്കുന്നത്. മറിയം ആകട്ടെ മുടി കെട്ടുന്നത് ആസ്വദിച്ചു താഴെ കസേരയിൽ ഇരുന്ന് എന്തോ കുടിക്കുകയാണ്.
ദുൽഖറിന്റെ പോസ്റ്റിനടിയിൽ വലിയ ഒരു താര നിരതന്നെയാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. സൗബിൻ ഷാഹിർ, സാനിയ ഇയ്യപ്പൻ, നിഖില വിമൽ എന്നിവരും സംവിധായകൻ റോഷൻ ആൻഡ്രൂസും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !