Copa America 2021: സമനിലയില്‍ കുരുങ്ങി അര്‍ജന്റീന

0
Copa America 2021: സമനിലയില്‍ കുരുങ്ങി അര്‍ജന്റീന Argentina draw

കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയക്ക് ചിലിയോട് സമനില. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. അര്‍ജന്റീനയ്ക്കായി നായകന്‍ ലയണല്‍ മെസിയും, ചിലിക്കായി എഡ്വാര്‍ഡോ വാര്‍ജാസുമാണ് ലക്ഷ്യം കണ്ടത്.

വിജയം മാത്രം ലക്ഷ്യം വച്ചുള്ള മുന്നേറ്റങ്ങളായിരുന്നു മത്സരത്തിന്റെ തുടക്കം മുതല്‍ അര്‍ജന്റീന പുറത്തെടുത്തത്. എതിര്‍ പ്രതിരോധത്തിന് തടയാനാകാത്ത വിധമുള്ള നീക്കങ്ങള്‍. ചിലിയന്‍ ഗോളി ബ്രാവോ നിരന്തരം പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നു. 18 ഷോട്ടുകളാണ് ആര്‍ജന്റീനന്‍ താരങ്ങള്‍ തൊടുത്തത്.

33-ാം മിനുറ്റിലാണ് കോപ്പയിലെ ഗോള്‍ വേട്ടയ്ക്ക് മെസി തുടക്കമിട്ടത്. ഫ്രീക്കിക്കിലൂടെയായിരുന്നു ഗോള്‍. മെസിയുടെ സുന്ദരമായ ഇടംകാല്‍ ഷോട്ട്. ഗോള്‍ വലയുടെ ഇടത് കോര്‍ണറിലേക്ക് കര്‍വ് ചെയ്ത് പന്ത് നീങ്ങി. ബ്രാവോയുടെ കയ്യെത്തും മുന്‍പ് പന്ത് വലയെ ചുംബിച്ചു. പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയ തുടക്കം.

രണ്ടാം പകുതിയില്‍ തിരിച്ചു വരവിനുള്ള ശ്രമങ്ങള്‍ ചിലിയും നടത്തി. 55-ാം മിനുറ്റില്‍ ആര്‍ട്ടൂറോ വിദാലിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് റഫറി പെനാലിറ്റി വിധിച്ചു. പക്ഷെ കിക്കെടുത്ത വിദാലിന് പിഴച്ചു. അര്‍ജന്റീനന്‍ ഗോളി മാര്‍ട്ടിനസ് പന്ത് തട്ടിയകറ്റി. എന്നാല്‍ ഓടിയെത്തിയ എഡ്വാര്‍ഡോ അനായാസം ബോള്‍ വലയിലാക്കി, ഒപ്പത്തിനൊപ്പം.

ഗോള്‍ വഴങ്ങിയ ശേഷവും അര്‍ജന്റീന വിശ്രമിച്ചില്ല. ജയത്തിനായി പോരാടി. മെസിയുടേതടക്കമുള്ള മുന്നേറ്റങ്ങള്‍ ബ്രോവോയുടെ കൈകളില്‍ അവസാനിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !