ലോകാരോഗ്യ സംഘടന ഡെല്‍റ്റ വേരിയന്റിനെ കൊറോണ വൈറസ് വകഭേദങ്ങളുടെ പട്ടികയില്‍ ഈ മാസം തന്നെ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ ഡെല്‍റ്റ പ്ലസ് വകഭേദം ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡെല്‍റ്റ പ്ലസ് കൊറോണ വൈറസ് വേരിയന്റിനെതിരെ പോരാടാന്‍ ഫെയ്സ് മാസ്കുകള്‍ ധരിക്കുന്നതും പ്രതിരോധ കുത്തിവയ്പ്പുകളും സുരക്ഷാ നടപടികളും അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധി മെലിറ്റ വുജ്നോവിച്ച് പറഞ്ഞു.
'ഡെല്‍റ്റ'യില്‍ ഒരു വാക്സിന്‍ മാത്രം പോരാ, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഞങ്ങള്‍ ഒരു ശ്രമം നടത്തേണ്ടതുണ്ട്, ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. അല്ലാത്ത പക്ഷം ലോക്ക് ഡൗണിലേയ്ക്ക് പോകേണ്ടി വരും'വുജ്നോവിക് പറഞ്ഞു.
'പ്രതിരോധ കുത്തിവയ്പ്പ് വൈറസ് പടരാനുള്ള സാധ്യത കുറയ്ക്കുകയും കഠിനമായ രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, 'അധിക നടപടികള്‍ ആവശ്യമായി വരും', വുജ്നോവിക് മുന്നറിയിപ്പ് നല്‍കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !