ചരിത്ര നേട്ടത്തിനൊപ്പം ക്രിസ്ത്യാനോ റൊണാൾഡോ

0
ചരിത്ര നേട്ടത്തിനൊപ്പം ക്രിസ്ത്യാനോ റൊണാൾഡോ | Cristiano Ronaldo with historic achievement

റെക്കോഡ് ബുക്കിൽ ഇടംനേടി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഗ്രൂപ്പ് എഫിൽ ഫ്രാൻസിനെതിരായ മത്സരത്തിൽ രണ്ടു തവണ ലക്ഷ്യം കണ്ടതോടെ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇറാന്റെ ഇതിഹാസ താരം അലി ദേയിയുടെ റെക്കോഡിനൊപ്പമെത്തി.

1993 മുതൽ 2006 വരെ ഇറാനായി കളിച്ച ദേയി, 149 മത്സരങ്ങളിൽ നിന്ന് 109 ഗോളുകളാണ് സ്വന്തം പേരിൽ കുറിച്ചത്. റൊണാൾഡോ തന്റെ 176-ാം മത്സരത്തിലാണ് അലി ദേയിയുടെ റെക്കോഡിനൊപ്പമെത്തിയിരിക്കുന്നത്.

നേരത്തെ ഹംഗറിക്കെതിരായ മത്സരത്തിൽ യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന ഫ്രഞ്ച് ഇതിഹാസം മിഷേൽ പ്ലാറ്റിനിയുടെ റെക്കോഡും (9) റൊണാൾഡോ പഴങ്കഥയാക്കിയിരുന്നു. യൂറോ കപ്പിൽ ഇതോടെ താരത്തിന്റെ ഗോൾ നേട്ടം 14 ആയി. 24 യൂറോ കപ്പ് മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം.

യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറിയ റൊണാൾഡോ അഞ്ച് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. തുടർച്ചയായി അഞ്ച് യൂറോ കപ്പുകളിലും ഗോൾ കണ്ടെത്തുന്ന ആദ്യ താരവും റോണോ തന്നെ.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !