'തേനും പാലും നല്‍കിയാലും ബന്ധനം തന്നെ', നെന്മാറയിലേത് അവിശ്വസനീയ കാര്യങ്ങളെന്ന് വനിതാ കമ്മീഷൻ

0
'തേനും പാലും നല്‍കിയാലും ബന്ധനം തന്നെ', നെന്മാറയിലേത് അവിശ്വസനീയ കാര്യങ്ങളെന്ന് വനിതാ കമ്മീഷന്‍ | 'Even if you give honey and milk, it is still a bondage'

പാലക്കാട്: നെന്മാറയിൽ പ്രണയിനിയായ സജിതയെ റഹ്മാൻ എന്നയാൾ പത്ത് വർഷം ഒറ്റമുറിയിൽ രഹസ്യമായി പാർപ്പിച്ച സംഭവത്തിൽ എന്തൊക്കയോ അവിശ്വസനീയമായ കാര്യങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ.

ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണ് പാരിൽ. തേനും പാലും നൽകിയാലും കൂട്ടിലിട്ട് വളർത്തുന്ന പക്ഷിയാണെങ്കിലും അത് ബന്ധനം തന്നെയാണ്. ആ ഗൗരവത്തോടെയാണ് ഈ കാര്യത്തെ കാണുന്നത്. അസാധാരണ സംഭവമാണ് സജിതയുടേയും റഹ്മാന്റേയും ജീവിതം. കേരളത്തിൽ ആദ്യത്തെ കേസാണ് ഇത്. ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്ന് സജിതയും റഹ്മാനും സമ്മതിക്കുന്നില്ല. ഈ പശ്ചാത്തലത്തിൽ അവർ ഇനിയും മുന്നോട്ട് സുഖമായി ജീവിക്കട്ടേയെന്നും വനിതാ കമ്മീഷൻ പ്രതികരിച്ചു.

വാർത്തയിലൂടെ അറിഞ്ഞാണ് വനിതാ കമ്മീഷൻ ഈ വിഷയത്തിൽ ഇടപെട്ടത്. ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ പോലും രാത്രി വരെ കാത്തിരിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ അവസ്ഥയാണ് കമ്മീഷൻ പരിഗണിച്ചത്. പ്രായപൂർത്തിയായ യുവാവിനും യുവതിക്കും പ്രണയിക്കാം, ഒരുമിച്ച് ജീവിക്കാം. എന്നാൽ അതിന് റഹ്മാൻ തിരഞ്ഞെടുത്ത വഴി തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. റഹ്മാന്റെ രീതിയെ മഹത്വവത്കരിക്കുന്ന രീതി ഉണ്ടാവാൻ പാടില്ലെന്നും വനിതാകമ്മീഷൻ പ്രതിനിധികൾ പ്രതികരിച്ചു.

നെന്മാറയിലെ വീട്ടിലെത്തിയ വനിതാ കമ്മീഷൻ അംഗങ്ങൾ സജിതയും റഹ്മാനും താമസിച്ചിരുന്ന വീട് കണ്ടു. ഇരുവരോടും സംസാരിച്ചു. എന്തുകൊണ്ട് ഒറ്റമുറിയിൽ നിന്ന് പുറത്തിറങ്ങി ജീവിക്കാൻ തീരുമാനിച്ചില്ലെന്ന ചോദ്യത്തിന് സമൂഹത്തിന്റേയും വീട്ടുകാരുടേയും എതിർപ്പുണ്ടാവുമെന്ന ഭയം കൊണ്ടാണെന്നാണ് ഇരുവരും പ്രതികരിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !