കേരളത്തിന്‍റെ വികസന സ്വപ്‌നങ്ങൾക്ക് ചിറക് വിരിച്ച് റെയില്‍മേഖലയ്ക്ക് വന്‍ കുതിപ്പുണ്ടാകുന്ന സില്‍വര്‍ ലൈന്‍ പദ്ധതി യാഥാർത്ഥ്യമാകുന്നു. സംസ്ഥാന സർക്കാർ തങ്ങളുടെ അഭിമാന പദ്ധതിയായാണ് സിൽവർ ലൈനിനെ നോക്കികാണുന്നത്. അതിവേഗറെയിൽ പാതയുടെ ആകെ നീളം 530.6 ആണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാല് മണിക്കൂർ കൊണ്ട് സഞ്ചരിക്കാം. ആകെ 11 സ്റ്റേഷനുകളാണുളളത്.
തിരുവനന്തപുരത്ത് നിന്നും എറണാകുളത്ത് എത്താന്‍ ഒന്നരമണിക്കൂര്‍ മതിയെന്നതാണ് അതിവേഗ റെയിൽപാതയുടെ ഏറ്റവും വലിയ ആകര്‍ഷണീയത. ഒരു ട്രെയിനില്‍ 675 പേര്‍ക്ക് ഇരിക്കാവുന്ന വിധത്തില്‍ തയ്യാറാക്കുന്ന ഇലക്ട്രിക്ക് മള്‍ട്ടിപ്പിള്‍ യൂണിറ്റില്‍ ഒമ്പത് കോച്ചുകള്‍ ഉണ്ടാവും. ട്രെയിനുകള്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാവും സഞ്ചരിക്കുന്നത്.
പാത ഏതൊക്കെ സ്ഥലങ്ങളിലൂടെ കടന്നു പോകുമെന്ന് അറിയാന്‍ ഇതിനോടകം മാപ്പ് പ്രസിദ്ധീകരിച്ച് കഴിഞ്ഞു. സ്‌മാര്‍ട്ട് ഫോണില്‍ പ്രവര്‍ത്തിക്കുന്ന വിധത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഗൂഗിള്‍ മാപ്പിലാണ് പാതയുടെ അലൈന്‍മെന്‍റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പാതയില്‍ നേരിയ വ്യത്യാസങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും ഓരോ സ്ഥലത്തിന്‍റെയും കൃത്യമായ വിവരങ്ങള്‍ മാപ്പില്‍ നിന്നും കണ്ടെടുക്കാം.
keralarail.com എന്ന വെബ്സൈറ്റിലാണ് കേരള സർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ട്രെയിനുകൾ സഞ്ചരിക്കുന്ന പാതയെ കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സില്‍വര്‍ലൈന്‍ കോറിഡോറിന്‍റെ അലൈന്‍മെന്‍റ് എന്ന പേരില്‍ ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോട പ്രസിദ്ധീകരിച്ചിരിക്കുന്നത് ആര്‍ക്കും പരിശോധിക്കാം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !