തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 26 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോള്‍ ലിറ്ററിന് ഒരു രൂപ 53 പൈസയും, ഡീസലിന് ഒരു രൂപ 28 പൈസയുമാണ് കൂട്ടിയത്.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 100 രൂപ 44 പൈസയും, ഡീസലിന് 95 രൂപ 45 പൈസയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 98 രൂപ 68 പൈസയും, ഡീസലിന് 93 രൂപ 79 പൈസയുമാണ് ഇന്നത്തെ വില.
ആറ് മാസത്തിനിടെ രാജ്യത്ത് 57 തവണയാണ് ഇന്ധനവില കൂട്ടിയത്. ഈ മാസം മാത്രം പെട്രോള്‍, ഡീസല്‍ വില പതിനാറ് തവണ കൂട്ടി. പെട്രോളിന് പിന്നാലെ ചില സംസ്ഥാനങ്ങളില്‍ ഡീസല്‍ വിലയും നൂറ് കടന്നു.രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ചില പട്ടണങ്ങളിലാണ് ഡീസലിന് നൂറ് രൂപ കടന്നത്.
Read Also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !