ബ്രണ്ണന്‍ കോളേജിലെ സംഘര്‍ഷത്തിനിടെ തന്നെ കൈകാര്യം ചെയ്തുവെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍്റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയാരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ –
അദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള സ്വപ്നം കാണേണ്ടത് തടയേണ്ട ആള്‍ ഞാനലാല്ലോ. അതൊരു സ്വപ്നാടനത്തിന്‍്റെ ഭാഗം മാത്രമാണ് ആ പറയുന്ന കാര്യങ്ങള്‍. അന്നത്തെ ഞാനും ആ കാലത്തെ കെ.സുധാകരനും… അദ്ദേഹത്തിനൊരു സ്വപ്നമോ മോഹമോ ഉണ്ടായിക്കാണും. ഈ പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്ന്. പക്ഷേ അതു യഥാര്‍ത്ഥ്യമായാല്‍ അല്ലേ അങ്ങനെ പറയാനാവൂ. എതിര്‍പക്ഷത്തുള്ള ആളെന്ന നിലയില്‍ എന്നോട് അദ്ദേഹത്തിന് വിരോധമുണ്ടായി കാണും. അന്ന് അദ്ദേഹം ഈ സുധാകരനല്ല വിദ്യാര്‍ത്ഥിയായ സുധാകരനല്ലേ. എന്നെ കിട്ടിയാലൊന്ന് തല്ലാമെന്നും വേണമെങ്കില്‍ ചവിട്ടിവീഴ്ത്താമെന്നും അദ്ദേഹം മനസ്സില്‍ കണ്ടിട്ടുണ്ടാവും.
പക്ഷേ യഥാര്‍ത്ഥ്യത്തില്‍ സംഭവിച്ചതെന്താണ്…? ഞാനതിന്‍്റെ കാര്യങ്ങളിലേക്കൊന്നും പോകാനാഗ്രഹിക്കുന്നൊരു ആളല്ല. പക്ഷേ തീര്‍ത്തും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയുമ്ബോള്‍ എങ്ങനെയാണ് പറയാതിരിക്കാ എന്നതാണ്. അതിനാല്‍ മാത്രം പറയാണ്. നേരത്തെ നിങ്ങള്‍ എന്നോട് ചോദിച്ചിരുന്നു. സുധാകരനെ നന്നായി അറിയാമല്ലോ എന്താണ് അദ്ദേഹം കെപിസിസി അധ്യക്ഷനായതിനെപ്പറ്റി പറയാനുള്ളതെന്ന്. ഞാന്‍ അന്ന് പറഞ്ഞ മറുപടി നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും… ആ പാര്‍ട്ടിയണത് തീരുമാനിക്കേണ്ടത്. ആ പാര്‍ട്ടിക്ക് അദ്ദേഹമാണ് കെപിസിസി അധ്യക്ഷനാവേണ്ടത് എന്ന് തോന്നിയാല്‍ ഞാനെന്ത് പറയാനാണ്. അതെനിക്ക് സുധാകരനെ അറിയാഞ്ഞിട്ടല്ല. ഞാന്‍ എന്തിനാണ് വേണ്ടാത്ത കാര്യം വിളിച്ചു പറയേണ്ടത് എന്നതിനാല്‍ മാത്രമാണ് വേറൊന്നും പറയാഞ്ഞത്.
ഈ പറയുന്ന സംഭവം നടക്കുന്ന കാലത്ത് കെ.എസ്.എഫിന്‍്റെ ഒരു സംസ്ഥാന ഭാരവാഹിയാണ് ഞാന്‍. ക്ലാസ് ബഹിഷ്കരണം അന്നൊരു ദിവസം സംഘടന ആഹ്വാനം ചെയ്തിരുന്നു. അന്നൊരു പരീക്ഷയുണ്ട്. ആ പരീക്ഷ എഴുതേണ്ടയാളാണ് ഞാന്‍. നേരത്തെ ഇങ്ങനെയൊരു പരീക്ഷ ബഹിഷ്കരണം ആഹ്വാനം ചെയ്ത കെ.എസ്.യു നേതാവ്. അദ്ദേഹവും ഇന്ന് കേരളത്തിലെ പ്രമുഖനായ നേതാവാണ്. ആ നടപടിയെ വിമര്‍ശിച്ചയാളാണ് ഞാന്‍. അതിനാല്‍ എന്‍്റെ പരീക്ഷ എഴുതേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു.
പക്ഷേ പരീക്ഷ ദിവസം കോളേജില്‍ വരാതിരുന്നതിനാല്‍ അസുഖമായിട്ട് എഴുതിയില്ല എന്നും വരാം. അതിനാല്‍ ഞാന്‍ അന്നേ ദിവസം കോളേജില്‍ പോയിട്ടും പരീക്ഷയില്‍ നിന്നും വിട്ടു നിന്നും. പരീക്ഷയ്ക്ക് എതിരായ സമരം നടക്കുന്നുണ്ട്. അന്ന് സമരത്തിന് ആഹ്വാനം ചെയ്ത കെഎസ്‌എഫും അതിനെ തടഞ്ഞ കെ.എസ്.യുവും തമ്മില്‍ സംഘര്‍ഷമാണ്. അപ്പോഴാണ് വല്ലാത്ത സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. അന്ന് സുധാകരന്‍ ആ കൂട്ടത്തിലുണ്ട്.അയാളെ എനിക്ക് അതിനു മുന്‍പ് അറിയില്ല. ഞാന്‍ കോളേജ് വിട്ട സമയമാണത്. പരീക്ഷ എഴുതാനായാണ് വന്നതാണ്. കോളേജ് വിട്ട ആളെന്ന നിലയ്ക്ക് തിരിച്ചു ചെല്ലുമ്ബോള്‍ എനിക്ക് ആ പരിമിതിയുണ്ട്.
എന്‍്റെ മനസില്‍ ഈ സംഘര്‍ഷത്തില്‍ കോളേജ് വിട്ടയാളായ ഞാന്‍ ഇടപെടാന്‍ പാടില്ല എന്നാണ്. പക്ഷേ സംഗതി കൈവിട്ടു പോയി. സംഘര്‍ഷം മൂര്‍ച്ചിച്ഛപ്പോള്‍ ഈ ചെറുപ്പക്കാരന് നേരെ പ്രത്യേക രീതിയിലൊരു ആക്ഷന്‍ ഞാനെടുത്തു. അയാളെ തല്ലിയില്ല, തൊട്ടില്ല പകരം ശക്തമായി കൈ രണ്ടും കൂട്ടിയിടച്ചു. ഒരു സംഘര്‍ഷ സ്ഥലത്ത് വച്ചുണ്ടാവുന്ന ശബ്ദമാണ് എന്നോര്‍ക്കണം. അന്നേരം ഈ വിദ്യാര്‍ത്ഥി നേതാവിന്‍്റെ ഗുരുവും എന്‍്റെ സുഹൃത്തുമായ ബാലന്‍ ഓടിയെത്തി. അയ്യോ വിജയാ ഒന്നും ചെയ്യല്ലേ എന്നു പറഞ്ഞാണ് ബാലന്‍ വന്നത്. അയാളെന്നെ പിടിച്ചു. പിടിച്ചു കൊണ്ടു പോടാ, ആരാ ഇവന്‍? എന്നു ഞാന്‍ ബാലനോട് പറഞ്ഞു. അന്നേരം അവിടെ ഉണ്ടായിരുന്നവര്‍ ഈ ചെറുപ്പക്കാരനെ പിടിച്ചു കൊണ്ടു പോയി.
ഇതാണ് സംഭവിച്ചത്. സുധാകരന്‍ ഇപ്പോള്‍ മനസിലാക്കിക്കോ, അന്ന് അവിടെ അതു നിന്നത് ബ്രണ്ണന്‍ കോളേജ് വിട്ട ശേഷം അവിടെ പരീക്ഷ എഴുതാന്‍ വന്നയാളായിരുന്നു ഞാന്‍ എന്നത് കൊണ്ടാണ്. ബാക്കിയെല്ലാം അദ്ദേഹത്തിന്‍്റെ മനസിന്‍്റെ കണക്കുകൂട്ടലാണ്. പിന്നെ മറ്റൊരു കാര്യം. ഏതോ ഒരു ഫ്രാന്‍സിസിന്‍്റെ കാര്യം അദ്ദേഹം പറയുന്നുണ്ട്. ഫ്രാന്‍സിസ് കത്തിയും കൊണ്ടാണ് എപ്പോഴും നടക്കുക എന്നാണ് പറയുന്നത്. ഞാന്‍ ആല്‍ത്തറയില്‍ വച്ച് സംസാരിക്കുമ്ബോള്‍ ഫ്രാന്‍സിസിനെക്കുറിച്ചു. പറഞ്ഞു അപ്പോള്‍ ഫ്രാന്‍സിസ് വേദിയിലേക്ക് കേറി മൈക്ക് എടുത്ത് എന്‍്റെ തലയ്ക്ക് അടിച്ചു. ഞാന്‍ മാറിയത് കൊണ്ട് രക്ഷപ്പെട്ടു. അപ്പോള്‍ ഇവരെല്ലാം കൂടി വന്ന് എന്നെ അടിച്ചു വീഴ്ത്തി എന്നാണ് പറയുന്നത്. ഇതും അദ്ദേഹത്തിന്‍്റെ മോഹമാവും. ഞാന്‍ കോളേജ് വിടും വരെ ഫ്രാന്‍സിസ് അവിടെയില്ല. എന്‍്റെ ശരീരത്തില്‍ തൊടണമെന്ന് ആഗ്രഹിക്കുന്ന പല ആള്‍ക്കാരും അവിടെയുണ്ടായിട്ടുണ്ടാവും. പക്ഷേ ആരും അടുത്തേക്ക് വന്നിട്ടില്ല. നേരത്തെ പൊലീസ് ചെയ്തത് മാത്രമേയുള്ളൂ.
കളരി പഠിച്ചിട്ടല്ല ഞാന്‍ എന്‍്റെ പ്രസ്ഥാനത്തിന്‍്റെ ഭാഗമായിട്ടാണ് എല്ലാക്കാലത്തും നിന്നത്. ബ്രണ്ണന്‍ കോളേജില്‍ കെഎസ്,യുവിന് മൃഗീയ ആധിപത്യമുള്ള കാലത്താണ് ഞാന്‍ അവിടെ ചെന്നത്. എന്തിനും പോന്ന ഒരു വലിയ നിര അന്നവിടെ ഉണ്ടായിരുന്നു. സുധാകരനേക്കാള്‍ തടിമിടുക്കുള്ളവര്‍ അവിടെയുണ്ടായിരുന്നു. അവരുടെയൊക്കെ മുന്നില്‍ കൂടിയാണ് ഞാന്‍ പ്രവര്‍ത്തിച്ചു വന്നത്. അതിന്‍്റെയൊക്കെ ഒരുപാട് കഥയുണ്ട്. അതൊക്കെ അറിയുന്ന ഒരുപാട് പേര്‍ ഇന്നും ജീവിച്ചിരിപ്പില്ലേ. എല്ലാര്‍ക്കും അറിയാവുന്നതല്ലേ ഇതൊക്കെ. എങ്ങനെയാണ് ഇത്രയും പൊങ്ങച്ചം പറയാന്‍ പറ്റുന്നത്. എന്ത് ആവശ്യത്തിനാണ് ഇതെല്ലാം പറയുന്നത്.
ഞാന്‍ ഒന്നും പറയുന്നില്ല. എന്നാല്‍ സുധാകരനെപ്പറ്റി അയാളുടെ സുഹൃത്തുകളും സഹപ്രവര്‍ത്തകരും പറഞ്ഞത് എന്താ? അതിലാണ് പി.രാമകൃഷ്ണനെ ഓര്‍ക്കേണ്ടത്. അദ്ദേഹം കണ്ണൂര്‍ ഡിസിസി അധ്യക്ഷനായിരുന്നു. അദ്ദേഹം സുധാകരനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇതാണ് – പണമുണ്ടാക്കാന്‍ വേണ്ടിയാണ് സുധാകരന്‍ രാഷ്ട്രീയം പ്രവര്‍ത്തനം നടത്തുന്നത് എന്നാണ്. പലരേയും കൊന്ന് പണമുണ്ടാക്കി സുധാകരന്‍,ക്വാറിയും മണല്‍ മാഫിയയും നടത്തി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !