തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുമെന്ന സൂചന നല്കി മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് രോഗബാധ കുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുമ്ബോള്‍ ആദ്യം തന്നെ ആരാധനാലയങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ബുധനാഴ്ചകള്‍ തോറും അവലോകനം നടത്തി ഇളവുകള്‍ നല്‍കുമെന്നാണ് ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിച്ചപ്പോള്‍ തീരുമാനിച്ചത്. ഓരോ ആഴ്ചയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു പരിശോധിച്ചു തീരുമാനമെടുക്കുന്ന രീതിയാണ് ഇപ്പോള്‍ അവലംബിച്ചിട്ടുള്ളത്. അടുത്ത ബുധനാഴ്ചയോടെ ആരാധനാലയങ്ങളില്‍ പരിമിതമായ തോതില്‍ ആരാധനയ്ക്കുള്ള അനുമതി നല്‍കുമെന്നാണു സൂചന. ഇക്കാര്യം ചൊവ്വാഴ്ചയോടെ തീരുമാനിച്ചാല്‍ മതിയാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ കുറവു രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഇളവു നല്‍കാനാകുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടിപിആര്‍ 11.5 ശതമാനമാണ്. ഇന്ന് ആകട്ടെ 10.22 ശതമാനവും. ഈ നിലയില്‍ മുന്നോട്ടു പോയാല്‍ അടുത്ത നാലോ അഞ്ചോ ദിവസം കൊണ്ടു ടിപിആറില്‍ ഇനിയും കാര്യമായ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് എന്‍എസ്എസ് അടക്കമുള്ള സമുദായസംഘടനകളും മതമേലധ്യക്ഷന്മാരും ആവശ്യപ്പെട്ടിരുന്നു. രോഗവ്യാപനം കുറയുന്നതനുസരിച്ച് വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങള്‍ തുറക്കണമെന്ന് സിപിഎം സെക്രട്ടിയേറ്റും നിര്‍ദേശിച്ചിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !