കുറ്റിപ്പുറം നടുവട്ടം വെള്ളാറമ്പില്‍ വയോധികയെ തലക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

0
കുറ്റിപ്പുറം നടുവട്ടം വെള്ളാറമ്പില്‍ വയോധികയെ തലക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി | In the middle of Kuttipuram, an elderly woman was found beheaded in Vellaram.

കുറ്റിപ്പുറം
:  നടുവട്ടത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക കൊല്ലപ്പെട്ട നിലയിൽ. 65 വയസുകാരിയായ വെള്ളാമ്പ്രം തിരുവാഴത്ത് കുഞ്ഞിപ്പാത്തുമ്മയാണ് മരിച്ചത്. ഭാരമേറിയ വസ്തുകൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വ്യാഴാഴ്ച രാത്രി വരെ കുഞ്ഞിപ്പാത്തുമ്മയെ അയൽക്കാർ കണ്ടിരുന്നു. വാതിൽ തുറന്നുകിടന്നിട്ടും ഇന്ന് ഉച്ചവരെ അനക്കമൊന്നും കേൾക്കാത്തതിനെ തുടർന്ന് അയൽക്കാർ വന്നുനോക്കിയപ്പോഴാണ് രക്തം തളംകെട്ടി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയിൽ വീട്ടിൽനിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അതിനാൽ മോഷണമല്ല കൊലപാതകിയുടെ ലക്ഷ്യമെന്ന നിഗമനത്തിലാണ് പോലീസ്. പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !