തച്ചങ്കരി പുറത്ത്; സംസ്ഥാന പൊലീസ് മേധാവി അന്തിമ പട്ടികയില്‍ മൂന്നുപേര്‍

0
തച്ചങ്കരി പുറത്ത്; സംസ്ഥാന പൊലീസ് മേധാവി അന്തിമ പട്ടികയില്‍ മൂന്നുപേര്‍ | Jewelry out; The state police chief has three on the final list

തിരുവനന്തപുരം
: സംസ്ഥാന പൊലീസ് മേധാവി പദവിയിലേക്കുള്ള അന്തിമ പട്ടിക തയ്യാറായി. സുധേഷ് കുമാര്‍, ബി സന്ധ്യ, അനില്‍കാന്ത് എന്നീ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. ഇന്നുചേര്‍ന്ന യുപിഎസ്‌സി പ്രത്യേക യോഗത്തിലായിരുന്നു തീരുമാനം.

അതേസമയം, അന്തിമ പട്ടികയില്‍ നിന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ തച്ചങ്കരിയെ ഒഴിവാക്കി. മനുഷ്യാവകാശ കമ്മീഷന്‍ ഇന്‍വിസ്റ്റിഗേഷന്‍ ഡിജിപി തസ്തികകയില്‍ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന ടോമിന്‍ ജെ തച്ചങ്കരി സംസ്ഥാന പൊലീസ് മേധാവി പദത്തിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

തച്ചങ്കരി ഉള്‍പ്പടെ ഒമ്പതുപേരടങ്ങുന്ന പട്ടികയായിരുന്നു സംസ്ഥാനം യുപിഎസ്‌സിക്ക് കൈമാറിയത്. ഈ ഒമ്പത് പേരില്‍ നിന്നാണ് യുപിഎസസി മൂന്നുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സംസ്ഥാനത്തിന് തിരിച്ച്് കൈമാറിയിരിക്കുന്നത്. ഇവരില്‍ നിന്ന് ഒരാളെയാണ് സംസ്ഥാനത്തിന് ഡിജിപിയായി നിയമിക്കാനാകുക. നിലവില്‍ വിജിലന്‍സ് ഡയറക്ടറായ സുധേഷ് കുമാറിനാണ് കൂടുതല്‍ മൂന്നുപേരില്‍ കൂടുതല്‍ സാധ്യത.

സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരം ഇതാദ്യമായാണ് യുപിഎസ്‌സി പ്രത്യേക സമിതി രൂപീകരിച്ച് അവര്‍ നല്‍കുന്ന പേരുകളില്‍ നിന്ന് ഒരാളെ കേരളത്തില്‍ ഡിജിപിയായി നിയമിക്കുന്നത്. മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ തന്നെയായിരുന്നു ഡിജിപി തസ്തികയിലേക്ക് നിയമനം നടത്തിയിരുന്നത്. ഈ മാസം 31 നാണ് നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കാലാവധി അവസാനിക്കുന്നത്.

യുപിഎസ്സി പ്രതിനിധി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഏതെങ്കിലും കേന്ദ്ര സേനയിലെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണ് സമിതിയംഗങ്ങള്‍. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ, 1987 മുതല്‍ 1991 വരെയുള്ള ഐപിഎസ് ബാച്ചിലെ ഡിജിപി, എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥരുടെ പേരുകളാണ് കേരളം നല്‍കിയത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !