മൈക്രോസോഫ്റ്റ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിൻഡോസ് 11 അവതരിപ്പിച്ചു

0
മൈക്രോസോഫ്റ്റ് ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിൻഡോസ് 11 അവതരിപ്പിച്ചു | Microsoft has introduced the latest operating system, Windows 11

മൈക്രോസോഫ്റ്റ് വിൻഡോസ് 11 ഓഎസ് അവതരിപ്പിച്ചു. ഒരു വെർച്വൽ ഇവന്റിലാണ് ഈ നെക്സ്റ്റ് ജനറേഷൻ ഓപ്പറേറ്റിങ് സിസ്റ്റം മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്.

ഏറെ കാലമായുള്ള ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് വലിപ്പം കുറച്ചും, പ്രവർത്തന വേഗത കൂട്ടിയും, ഊർജ ഉപഭോഗം പരിമിതപ്പെടുത്തിയുമാണ് പുതിയ ഓഎസ് തയ്യാറാക്കിയിരിക്കുന്നത് എന്ന് മൈക്രോസോഫ്റ്റ് പ്രൊഡക്റ്റ് മാനേജർ പനോസ് പനായ് പറഞ്ഞു. സുരക്ഷാ അപ്ഡേറ്റുകൾ അതിവേഗം എത്തിക്കും.

കാഴ്ചയിൽ അടിമുടി മാറ്റങ്ങളും കാലാനുസൃതമായ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് വിൻഡോസ് 11 അവതിരിപ്പിച്ചിരിക്കുന്നത്. ലളിതമായി പറഞ്ഞാൽ ആപ്പിൾ മാക് ഓഎസിനോടും, ഗൂഗിൾ ആൻഡ്രോയിഡിനോടും കിടപിടിക്കും വിധമാണ് വിൻഡോസ് 11 തയ്യാറാക്കിയിരിക്കുന്നത്.

പ്രൊഡക്റ്റിവിറ്റി, ഗെയിമിങ്, ക്രിയേറ്റിവിറ്റി ഉൾപ്പടെ വിവിധ മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടാണ് ഈ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

വിൻഡോസിന്റെ ഡെസ്ക്ടോപ് രൂപകൽപനയിലാണ് വലിയ മാറ്റങ്ങൽ വരുത്തിയിരിക്കുന്നത്. ടാസ്ക്ബാർ, വിഡ്ജറ്റുകൾ, വിൻഡോസ് മെനു, സ്റ്റാർട്ട് അപ്പ് ടോൺ തുടങ്ങിയവയിൽ മാറ്റം വന്നിരിക്കുന്നു.

പരമ്പരാഗത കംപ്യൂട്ടറുകൾക്കൊപ്പം തന്നെ പുതിയ ടച്ച് സ്ക്രീൻ കംപ്യൂട്ടറുകളെയും ലക്ഷ്യമിട്ടാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും ഇതിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. ഗെയിമുകൾക്കും ഡിസൈനിങ് വീഡിയോ എഡിറ്റിങ് പോലുള്ള ആവശ്യങ്ങൾക്കുമായി മികച്ച ഗ്രാഫിക്സ് പിന്തുണയും സോഫ്റ്റ് വെയർ പിന്തുണയും വിൻഡോസ് 11 ഓഎസ് ഉറപ്പുനൽകുന്നു.

ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്പ്സ്റ്റോർ എന്നിവയ്ക്ക് സമാനമായി മൈക്രോസോഫ്റ്റ് സ്റ്റോർ രൂപകൽപന ചെയ്തിരിക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി വിൻഡോസ് ആപ്പുകൾ നിർമിക്കാൻ ഡെവലപ്പർമാർക്ക് സാധിക്കും.
ആപ്പുകളുടെ കാര്യത്തിൽ കൂടുതൽ തുറന്ന സമീപനമാണ് മൈക്രോസോഫ്റ്റ് വിൻഡോസ് 11 ൽ നടത്തുന്നത്. ടിക് ടോക്ക് പോലുള്ള മൊബൈൽ ആപ്പുകളും വിൻഡോസ് 11 ൽ ഉപയോഗിക്കാനാവും. കൂടുതൽ ഡെവലപ്പർമാരെയും, ഉപഭോക്താക്കളെയും കമ്പനി വിൻഡോസിലേക്ക് സ്വാഗതം ചെയ്യുന്നു.

മാത്രവുമല്ല ഇതുവരെ പുറത്തിറങ്ങിയവയിൽ ഏറ്റവും സുരക്ഷിതമായ വിൻഡോസ് ഓഎസ് ആയിരിക്കും ഇതെന്നും കമ്പനി ഉറപ്പുനൽകുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !