ജോസഫൈന്റെ രാജി; വൈകിയാണെങ്കിലും നല്ല തീരുമാനമെന്ന് വി.ഡി സതീശന്‍

0
ജോസഫൈന്റെ രാജി; വൈകിയാണെങ്കിലും നല്ല തീരുമാനമെന്ന് വി.ഡി സതീശന്‍ | Josephine resigns; VD Satheesan said it was a good decision even though it was late

തിരുവനന്തപുരം
: വനിത കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ രാജി വെച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

കടം വാങ്ങിച്ച്‌ കടക്കെണിയിലായ മാതാപിതാക്കളുടെ അരികിലേക്ക് തിരിച്ചുചെന്ന് അവര്‍ക്ക് വീണ്ടും ഒരു ഭാരമാകരുതെന്ന് വിചാരിച്ചാണ് പല പെണ്‍കുട്ടികളും ആത്മഹത്യ ചെയ്യുന്നത്. ആ ഘട്ടത്തിലാണ് വനിത കമ്മിഷന്‍ പോലൊരു സ്ഥാപനം ഈ പാവപ്പെട്ട പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തേണ്ടത്. ഞങ്ങള്‍ക്ക് നിങ്ങളുണ്ട്. നിങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങളുണ്ടാകും. നിങ്ങള്‍ക്ക് താങ്ങായി തണലായി ഞങ്ങളുണ്ടാകും എന്ന് ആത്മവിശ്വാസം കൊടുക്കേണ്ട ഒരു സ്ഥാപനത്തിന്റെ ഏറ്റവും ഉന്നതസ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത് ആ സ്ഥാപനത്തിന്റെ സവിശേഷതയെയും അതിന്റെ നിലനില്‍പിനെയും ബാധിക്കുന്ന തരത്തിലാണ്- സതീശന്‍ പറഞ്ഞു.

ജോസഫൈനെ കൊണ്ട് രാജിവെപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് നല്ല തീരുമാനമാണ്. അത് നേരത്തെ ആയിരുന്നെങ്കില്‍ കുറച്ചുകൂടി ഗുണം കിട്ടിയേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യായീകരണ ക്യാപ്സൂള്‍ ഇറക്കി അവരെ രക്ഷപ്പെടുത്താന്‍ പറ്റുമോ എന്ന് ശ്രമിച്ചു നോക്കി. ഡി.വൈ.എഫ്.ഐ. വരെ ജോസഫൈനെ ന്യായീകരിച്ച്‌ രംഗത്തുവന്നു. അത് കേരളത്തില്‍ വിലപ്പോവില്ലെന്നു വന്നപ്പോഴാണ് ജോസഫൈനെ കൊണ്ട് രാജിവെപ്പിക്കുക എന്ന തീരുമാനം സി.പി.എമ്മിന് എടുക്കേണ്ടി വന്നതെന്നും സതീശന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !