ലോക്ഡൗണ്‍ മൂലം സര്‍വീസ് നിര്‍ത്തിവെച്ച കൊച്ചി മെട്രോ നാളെ മുതല്‍ വീണ്ടും ഓടി തുടങ്ങും. രാവിലെ എട്ട് മണിമുതല്‍ രാത്രി എട്ട് വരെയാണ് സര്‍വ്വീസുണ്ടാവുക. 53 ദിവസങ്ങള്‍ക്ക് ശേഷമാണ് കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. രാവിലെ 8 മുതല്‍ വൈകീട്ട് 8 വരെയായിരിക്കും സര്‍വീസ്. 10 മുതല്‍ 15 മിനിട്ട് വരെയുള്ള ഇടവേളകളിലാണ് സര്‍വീസ്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സമയം പുനക്രമീകരിക്കും.
യാത്രക്കാരെല്ലാം നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, കൈകള്‍ സാനിറ്റൈസ് ചെയ്യണം, കഴിവതും കൊച്ചി 1 സ്മാര്‍ട് കാര്‍ഡ് ഉപയോഗിക്കുക, എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ് ഇന്‍സ്റ്റാള്‍ ചെയ്യണം തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങളും യാത്രക്കാര്‍ക്കായി കൊച്ചി മെട്രോ പുറത്തിറക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !