മലപ്പുറം: വിദ്യാർഥികളുടെ മാനുഷികവും മൗലികവുമായ അവകാശങ്ങൾ സർക്കാർ
നിഷേധിച്ച് കൊണ്ടേയിരിക്കുന്നു തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പാഠ്യേതര വിഷയങ്ങളിലെ പ്രകടനത്തിന് വിദ്യാർഥികൾക്ക് നൽകുന്ന ഗ്രേസ് മാർക്ക് നിർത്തലാക്കിയ സർക്കാർ നടപടി . വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട ഗ്രേസ് മാർക്ക് ലഭ്യമാക്കാത്ത സാഹചര്യം അവരുടെ സർഗാത്മകമായ കഴിവുകളെ വെല്ലുവിളിക്കുനതിന് തുല്യമാണ്. പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സർക്കാറിന്റെ ഈ വിദ്യാർഥി വിരുദ്ധ നിലാപട് .
എം.എസ്.എഫ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഫാരിസ് പൂക്കോട്ടൂർ, ജില്ലാ ഭാരവാഹികളായ കെ.എൻ. ഹക്കിം തങ്ങൾ, അഡ്വ.ഖമറുസ്സമാൻ മൂർഖത്ത്, കെ.എം. ഇസ്മായിൽ, എൻ.വി.അസൈനാർ നെല്ലിശേരി, ടി.പി.നബിൽ, നവാഫ് പൂക്കോട്ടൂർ, റാഷിദ് കോക്കൂർ ജില്ലാ വിംഗ് കൺവീനർമാരായ ഫർഹാൻ ബിയ്യം, ഷിബി മക്കരപ്പറമ്പ്, ആസിഫ് അമാനുള്ള പുൽപ്പറ്റ, ജില്ലാ കമ്മിറ്റി അംഗം എ.വി.നബിൽ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !