കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൽപകഞ്ചേരി പഞ്ചായത്തിൽ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യുന്ന വീടുകളും ആരാധനാലയങ്ങളും പൊതു സ്ഥലങ്ങളും അണു വിമുക്തമാക്കുന്നതിന് രണ്ട് ഫോഗിം മെഷീനും മറ്റു അനുബന്ധ സാധനങ്ങളും വാങ്ങിക്കുന്നതിന് വേണ്ടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആവശ്യ പ്രകാരം പഞ്ചായത്ത് വൈറ്റ് ഗാർഡ് ടീമിനുളള UAE കെ. എം. സി. സി യുടെ ധനസഹായം കെ. എം. സി. സി യുടെ മുഖ്യ രക്ഷാധികാരിയും റിജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ഡോക്ടര്‍ അൻവർ അമീൻ സാഹിബിന് UAE കെ. എം. സി. സി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അമീർഷ ബാബു (ദുബൈ) കൈമാറി.
ചടങ്ങില്‍ ദുബൈ കെ. എം. സി. സി മലപ്പുറം ജില്ലാ ട്രഷറർ സിദ്ധീഖ് കാലൊടി, UAE കെ. എം. സി. സി കൽപകഞ്ചേരി പഞ്ചായത്ത് ഓർഗനൈസിംഗ് സെക്രട്ടറി നിയാസ് മച്ചിഞ്ചേരി തൂമ്പിൽ (ഫുജൈറ), ഭാരവാഹികളായ സുബൈർ ചാത്തനത്തിൽ (ഷാർജ), അബ്ദുറഹ്മാന്‍ പോക്കാട്ട് (ഷാർജ) ദുബൈ കെ. എം. സി. സി കൽപകഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഇഖ്ബാൽ പള്ളിയത്ത്, സെക്രട്ടറി റഫീഖ് വി. ടി എന്നിവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !