വളാഞ്ചേരി: നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിത വിലകയറ്റത്തിൽ പ്രതിഷേധിച്ച് ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) സംസ്ഥാന വ്യാപകമായി നിൽപ് സമരം സംഘടിപ്പിച്ചു.കഴിഞ്ഞ നാല് മാസത്തിനുള്ളിൽ സിമൻ്റ്, കമ്പി തുടങ്ങി എല്ലാ നിർമ്മാണ സാമഗ്രികളുടെയും കടുത്ത വിലകയറ്റം നിർമ്മാണ ചിലവ് നാൽപത് ശതമാനത്തോളം വർദ്ധനവ് ഉണ്ടാക്കി കഴിഞ്ഞു. എല്ലാ ജനവിഭാഗങ്ങളെയും ഇത് സാരമായി ബാധിച്ചു കൊണ്ടിരിക്കുന്നു . സിമൻ്റിന് ഒരു ബാഗിന് 80 രൂപ കണ്ട് വർദ്ധിച്ചു. കോൺക്രീറ്റിന് ഉപയോഗിക്കുന്ന സ്റ്റീൽ ഒരു ടണ്ണിന് പതിനെട്ടായിരം രൂപയോളം വർധിച്ചു.പെട്രോൾ, ഡീസൽ എന്നിവയുടെ ദിനംതോറുമുള്ള വിലകയറ്റം മറ്റു നിർമ്മാണ വസ്തുക്കളെയും ബാധിച്ചു. മഹാമാരിയെക്കാൾ വലിയ വിപത്തായി മാറിയ വിലകയറ്റം തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ലെൻസ്ഫെഡ് സംസ്ഥാന കമ്മറ്റി ആവശ്യപെട്ടു. സംസ്ഥാന വ്യാപകമായി മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻപിലും നിൽപ്പ് സമരം സംഘടിപ്പിച്ചു.
വളാഞ്ചേരിയിൽ ഏരിയ കമ്മറ്റി സംഘടിപ്പിച്ച സമരത്തിൽ ലെൻസ്ഫെഡ് ഏരിയ പ്രസിഡണ്ട് പി. ഹൈദർ അധ്യക്ഷനായിരുന്നു.സംസ്ഥാന കമ്മറ്റിയംഗം ബാബു എടയൂർ, ഏരിയ സെക്രട്ടറി പി.എം ശ്രീജിത്ത്, ജില്ലാ കമ്മറ്റിയംഗംങ്ങളായ പി.അനിൽ ,സോമസുന്ദരൻ പി.പി, ഹമീദ് കെ, ശിവപ്രകാശ്.എസ്, ഷഹീദലി. സി, അലി മൻസൂർ, ഹമീദ് വി.പി, അജീഷ് പട്ടേരി, വാസു എം.പി, അഷ്റഫലി വി.പി, സൈനുൽ ആബിദ് തുടങ്ങിയവർ നേതൃത്വം നൽകി.
വളാഞ്ചേരി ഏരിയക്ക് കീഴിൽ വളാഞ്ചേരി മുനിസിപാലിറ്റി, ഇരിമ്പിളിയം പഞ്ചായത്ത്, ആതവനാട് പഞ്ചായത്ത്, കുറ്റിപ്പുറം പഞ്ചായത്ത് എന്നിവക്ക് മുൻപിലാണ് നിൽപ് സമരം സംഘടിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !