കൊടകര കുഴൽപ്പണം: ഇഡി പ്രാഥമിക അന്വേഷണം തുടങ്ങി

0
കൊടകര കുഴൽപ്പണം: ഇഡി പ്രാഥമിക അന്വേഷണം തുടങ്ങി | Kodakara pipe money: ED has started preliminary investigation

കൊടകര കുഴൽപ്പണകേസിൽ എൻഫോഴ്സ്മെന്‍റ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസിൽ നിന്ന് എഫ്ഐആർ വിവരങ്ങൾ ഇഡി ശേഖരിച്ചു. കേസിന്‍റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചു. കുഴൽപ്പണ കേസിന് വിദേശ ബന്ധമുണ്ടോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. കേസിലെ പൊലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണ്. പൊലീസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇഡി അറിയിച്ചു.

ബിജെപി നേതാക്കൾക്കെതിരെ ആരോപണമുന്നയിക്കപ്പെട്ട കൊടകര കേസ് എന്തുകൊണ്ട് ഇഡി അന്വേഷിക്കുന്നില്ലെന്ന ആരോപണം ഉയർന്നിരുന്നു. ഇഡിയുടെ അന്വേഷണ പരിധിയിൽ വരുന്നതല്ലെന്നും പൊലീസ് അന്വേഷണം തുടരട്ടെയെന്നുമുള്ള നിലപാടിലായിരുന്നു ഇഡി.

ഇതിന് പിന്നാലെ ഹൈക്കോടതിയിലും ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിക്കപ്പെട്ടു. ഹർജിയിൽ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്താൻ എൻഫോഴ്സ്മെൻറ് അന്വേഷണം അനിവാര്യമാണെന്നും, അന്വേഷണം നടത്താൻ ഇ.ഡി.യ്ക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിക്കാരന്‍റെ ആവശ്യം. നേരത്തെ എൻഫോഴ്‌സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ മുൻപാകെ പരാതി നൽകിയിരുന്നുവെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !