കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ ഷെഡ്യൂള്‍ ഉറപ്പാക്കുന്നതിന് ഇ-ഹെല്‍ത്ത് പോര്‍ട്ടലില്‍ പരിശോധിച്ച് ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവരും വാക്‌സിനെടുക്കുന്നതിനുള്ള മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവരും ഇക്കാര്യം ശ്രദ്ധിക്കണം. സാങ്കേതിക കാരണങ്ങളാല്‍ വാക്‌സിനെടുക്കുന്നതിനുള്ള ഷെഡ്യൂള്‍ എസ്.എം.എസ് വഴി ലഭിക്കാത്ത സാഹചര്യം ജില്ലയിലുണ്ട്.
വാക്‌സിനെടുക്കാനുള്ള ഷെഡ്യൂള്‍ ലഭിച്ച ദിവസം കൃത്യമായി മനസിലാക്കി അന്നുതന്നെ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഷെഡ്യൂള്‍ ലഭിച്ച ദിവസം വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് മറ്റൊരു ദിവസം അവസരം ലഭിക്കാന്‍ കാലതാമസം നേരിടുന്ന സ്ഥിതി ഒഴിവാക്കാനാണിതെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഇ-ഹെല്‍ത്ത് പോര്‍ട്ടല്‍ ലിങ്ക്: covid19.kerala.gov.in
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !