അശരണർക്ക് ആശ്വാസമായി വളാഞ്ചേരിയിൽ എൽ ഡി എഫ് സാമൂഹ്യ അടുക്കള തുടങ്ങി

0
അശരണർക്ക് ആശ്വാസമായി വളാഞ്ചേരിയിൽ എൽ ഡി എഫ് സാമൂഹ്യ അടുക്കള തുടങ്ങി | The LDF has started a community kitchen in Valancherry to provide relief to the homeless

തെരുവിൽ കഴിയുന്നവർക്കും കിടപ്പ് രോഗികൾക്കും മറ്റും തദ്ദേശ സ്ഥാപനങ്ങൾ സാമൂഹിക അടുക്കള തുടങ്ങി സൗജന്യമായി ഭക്ഷണം കൊടുക്കണം എന്ന സർക്കാർ നിർദ്ദേശം ഉണ്ടായിട്ടും അത് പാലിക്കാതെ നിഷേധാത്മക നിലപാട് സ്വീകരിച്ച വളാഞ്ചേരി നഗരസഭ ഭരണകൂടത്തിന്റെ നടപടിക്കെതിരെ സിപിഐ(എം) വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. നഗരസഭ സാമൂഹ്യ അടുക്കള തുടങ്ങിയില്ലെങ്കിൽ എൽഡിഎഫ് അതിന് നേതൃത്വം കൊടുക്കും എന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ സൗജന്യ അടുക്കള ആരംഭിച്ചു. സിപിഐ(എം) മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി പി സക്കറിയ നഗരസഭാ കൗൺസിലർ ശൈലജ ക്ക് ഭക്ഷണപ്പൊതി നൽകി ഉദ്ഘാടനം ചെയ്തു. കെ കെ ഫൈസൽ തങ്ങൾ അധ്യക്ഷതവഹിച്ചു. കെ പി ശങ്കരൻ മാസ്റ്റർ, ടി പി മൊയ്തീൻകുട്ടി, എൻ.വേണുഗോപാലൻ കെ കെ ഉമ്മൻ ബാവ, കെ കെ സലാം, ഇ പി അച്യുതൻ, ടി പി അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !