തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിൽപ്പന നാളെ മുതൽ പുനഃരാരംഭിക്കും. കഴിഞ്ഞ വർഷം മദ്യവിൽപ്പനയ്ക്കായി ഉപയോഗിച്ച ബെവ്ക്യൂ ആപ്പ് ഒഴിവാക്കി. പകരം ബെവ്കോ ഔട്ട്ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാം. ബാറുകളിൽ നിന്നും പാഴ്സലായി മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പ് വരുത്തി വിൽപ്പന നടത്തണം എന്നാണ് നിർദ്ദേശം.
എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലാണ് മദ്യശാലകൾ തുറക്കുക. 20 ശതമാനത്തിന് മുകളിൽ ടി.പി.ആർ. ഉള്ള സ്ഥലങ്ങളിൽ മദ്യശാലകൾ തുറക്കില്ല. വലിയ തിരക്കിലേക്ക് പോകാതെ കാര്യങ്ങൾ നിയന്ത്രിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തും. പോലീസിന്റെ ഇടപെടലോടെ സാമൂഹിക അകലം പാലിച്ചായിരിക്കും വിൽപ്പന.
നേരത്തെ, ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തായിരിക്കും മദ്യ വിൽപ്പന എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ബെവ്ക്യൂ ആപ്പിന്റെ പ്രതിനിധികൾ ബീവറേജസ് കോർപ്പറേഷൻ ആസ്ഥാനത്ത് എത്തി ചർച്ച നടത്തിയിരുന്നു. ആപ്പ് ഉടൻ സജ്ജമാക്കുന്നതിന് ചില പ്രായോഗിക തടസങ്ങളുണ്ടെന്ന് അവർ ചൂണ്ടിക്കാണിച്ചിരുന്നു. ആപ്പുമായി മുന്നോട്ട് പോയാൽ മദ്യശാലകൾ നാളെ തുറക്കാൻ സാധിക്കില്ല എന്ന ബോധ്യത്തിലേക്ക് എത്തിയതിനേ തുടർന്നാണ് ആപ്പ് ഒഴിവാക്കിയത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !