സുരഭി ലക്ഷ്മി പങ്കുവച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സ്ഥിരമായി പെട്രോള്‍ അടിക്കുന്ന പമ്പിലെ ജീവനക്കാരനെ പരിചയപ്പെടുത്തി നടി സുരഭി ലക്ഷ്മി. മോഹന്‍ലാല്‍ ചിത്രങ്ങളില്‍ അടക്കം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച താരമാണ് ഈ ജീവനക്കാരന്‍. താന്‍ അഭിനയിച്ച സിനിമകളെ കുറിച്ച് ഇയാള്‍ സുരഭിയോട് പറയുന്നതാണ് വീഡിയോയിലുള്ളത്.
കാലാപാനി, ഏകലവ്യന്‍, ഗോഡ്ഫാദര്‍ തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ടെന്ന് ഇയാള്‍ പറയുന്നു. കാലാപാനിയില്‍ എന്ത് വേഷമായിരുന്നു എന്ന് ചോദിക്കുമ്പോള്‍ ആ രംഗം വിവരിക്കുന്നുമുണ്ട്. പിന്നീട് 12 വര്‍ഷം ഗള്‍ഫില്‍ പോയി. തിരിച്ചു വന്നപ്പോള്‍ സിനിമയും സിനിമക്കാരും മാറി. പിന്നീട് വരം എന്ന സിനിമ നിര്‍മ്മിച്ചു.
പക്ഷേ അത് പൊട്ടിപ്പോയെന്നും പറയുന്നു. എന്തെങ്കിലും ചെറിയ വേഷമുണ്ടെങ്കില്‍ പറയണം. വാടകയ്‌ക്കോ ഷൂട്ടിംഗിനോ വീട് വേണമെങ്കിലും പറയണം. 15,000 രൂപയാണ് വീടിന് വാടകയെന്നും അദ്ദേഹം പറയുന്നു. ”ലേഡീസ് ഹോസ്റ്റലിനടുത്ത് പതിനയ്യായിരത്തിനു വീട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ” എന്ന ക്യാപ്ഷനോടെയാണ് സുരഭി വീഡിയോ പങ്കുവച്ചത്.
രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. കോഴിക്കോടിന്റെ നന്‍മ, അടുത്ത് തന്നെ ഇദ്ദേഹത്തെ സിനിമയില്‍ പ്രതീക്ഷിക്കുന്നു, നല്ലൊരു ചാന്‍സ് കൊടുക്കൂ ചേച്ചി, ഇദ്ദേഹത്തിന്റെ സംസാരശൈലിയും അഭിനയവും കാണാന്‍ നല്ല രസമുണ്ട്, ശബ്ദവും ഭാവവും ഹരീഷ് കണാരനെ പോലെ ഉണ്ട് എന്നിങ്ങനെയാണ് ചില കമന്റുകള്‍.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !