ഒറ്റയ്ക്ക് താമസിച്ച സ്ത്രീ കൊല്ലപ്പെട്ട കേസില്‍ അയല്‍വാസി പിടിയിലായി

0
ഒറ്റയ്ക്ക് താമസിച്ച സ്ത്രീ കൊല്ലപ്പെട്ട കേസില്‍ അയല്‍വാസി പിടിയിലായി A neighbor has been arrested in connection with the murder of a woman who lived alone

കുറ്റിപ്പുറം
: നടുവട്ടം വെള്ളറമ്പ് തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മയുടെ കൊലപാതകത്തിൽ പ്രതിയെ പിടികൂടി. അയൽവാസിയായ ചീരൻകുളങ്ങര മുഹമ്മദ് ഷാഫി (33) യാണ് അറസ്റ്റിലായത്.

വിദേശത്ത് ജോലി ചെയ്തിരുന്ന ഷാഫി രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു വയോധിക. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. വീടിന് സമീപത്ത് നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച് കമ്പിയും കരിങ്കല്ലും കണ്ടെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെയാണ് കുഞ്ഞിപ്പാത്തുമ്മയെ വീടിന്റെ ഉമ്മറത്ത് തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ തനിച്ചുതാമസിക്കുന്ന ഇവരെ രാവിലെ ഏറെനേരമായിട്ടും പുറത്തുകാണാത്തതിനെത്തുടർന്ന് അയൽവാസികൾ വന്നുനോക്കിയപ്പോഴാണ് സംഭവം കണ്ടത്.

കൊലപാതകം നടന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടരലക്ഷത്തോളം രൂപ കണ്ടെടുത്തിരുന്നു. കൂടുതൽ പണമുണ്ടായിരുന്നോ എന്ന കാര്യത്തിൽ പോലീസിനും വ്യക്തതയില്ല. നാട്ടുകാരായ 15 പേരിൽനിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. ഇതാണ് പ്രതിയിലേക്ക് അന്വേഷണം എത്തിച്ചത്.

അടിയേറ്റ് തലയോട്ടി പിളരുകയും തലച്ചോറിൽ രക്തം കട്ടപിടിക്കുകയും ചെയ്തിരുന്നതായി കുഞ്ഞിപ്പാത്തുമ്മയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടുണ്ടായിരുന്നു. മാരകമായ അഞ്ച് മുറിവുകളാണ് തലയിലുണ്ടായിരുന്നത്. കനമുള്ള വസ്തു ഉപയോഗിച്ചാണ് തലയ്ക്കടിച്ചിട്ടുള്ളതെന്നും പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !