കാറും ലോറിയും കൂട്ടിയിടിച്ച് 5 യുവാക്കൾ മരിച്ചു

0
കാറും ലോറിയും കൂട്ടിയിടിച്ച് 5 യുവാക്കൾ മരിച്ചു Five youths were killed when a car and a lorry collided

കോഴിക്കോട്
:  രാമനാട്ടുകര ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 യുവാക്കൾ മരിച്ചു. പാലക്കാട് പട്ടാമ്പി കാവും കുളം മുഹമ്മദ് ഷഹീർ (26), ചെർപ്പുളശ്ശേരി താഹിർ (23), മുളയൻകാവ് വടക്കേതിൽ നാസർ (28), മുളയൻകാവ് ചെമ്മക്കുഴി ഇടുംതറ സുബൈർ, ചെർപ്പുളശ്ശേരി ഹസൈനാർ എന്നിവരാണ് മരിച്ചത്.

ഇന്നു പുലർച്ചെ 4.30നു എയർപോർട്ട് റോഡിലെ പുളിഞ്ചോട് വളവിനു സമീപത്താണ് അപകടം. പാണ്ടിക്കാട് നിന്നു നാദാപുരത്തേക്ക് സിമന്റുമായി പോകുകയായിരുന്ന ലോറിയാണ് എതിരെ വന്ന കാറിൽ ഇടിച്ചത്. 5 പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. റോഡരികിലേക്ക് മറിഞ്ഞ കാർ പൂർണമായും തകർന്നു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയവരാണ് അപകടത്തിൽപെട്ടതെന്നാണ് സൂചന. ഇത്തപ്പഴം, പാൽപ്പൊടി തുടങ്ങിയവ അപകട സ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ട്. വിദേശത്തു നിന്നു മടങ്ങുന്നവരാണോ എന്ന സംശയമുണ്ട്.

എന്നാൽ കാർ എയർപോർട്ട് ഭാഗത്തേക്ക് പോകുകയായിരുന്നെന്നാണ് ലോറി ഡ്രൈവർ നൽകിയ മൊഴി. ഒറ്റപ്പാലം റജിസ്‌ട്രേഷനിലുള്ളതാണ് വാഹനം. നാട്ടുകാരും പൊലീസും അഗ്നിശമന സേനയും എത്തി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !