കൊവിഡ് പശ്ചാത്തലത്തില്‍ വൈദ്യുതി നിരക്കില്‍ ഇളവ്; മുഖ്യമന്ത്രി

0
കൊവിഡ് പശ്ചാത്തലത്തില്‍ വൈദ്യുതി നിരക്കില്‍ ഇളവ്; മുഖ്യമന്ത്രി | Reduction in electricity tariff in Kovid background; Chief Minister

തിരുവനന്തപുരം
: കോവിഡ് പശ്ചാത്തലത്തില്‍ കെ.എസ്.ഇ.ബി. ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള തീരുമാനമെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് മുതല്‍ 500 വാട്‌സ് വരെ കണക്ടട് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപയോഗം 20 യൂണിറ്റ് വരെ മാത്രം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയോട് കൂടി സൗജന്യമായി വൈദ്യുതി നല്‍കാനാണ് പുതിയ തീരുമാനം. 

ആയിരം വാട്‌സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റ് വരെ മാത്രം ഉപഭോഗവുമുള്ള ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ യൂണിറ്റൊന്നിന് നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക് 'കണക്ടഡ് ലോഡ്' പരിധി വ്യത്യാസപ്പെടുത്താതെ പ്രതിമാസം 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടി നല്‍കും.വാണിജ്യ ഉപഭോക്താക്കള്‍ക്ക് ഫിക്‌സഡ് ചാര്‍ജില്‍ 25 ശതമാനം ഇളവ് നല്‍കി. 

സിനിമ തിയേറ്ററുകള്‍ക്ക് 50 ശതമാനവും ഇളവ് വല്‍കി. കണക്ടട് ലോഡ് പരിധി വ്യത്യാസപ്പെടുത്താതെ പ്രതിമാസം 30 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കും സൗജന്യ വൈദ്യുതി നല്‍കും.ഇതിനു പുറമെ വൈദ്യുതി ചാര്‍ജ് അടക്കാന്‍ മൂന്ന് പലിശ രഹിത തവണകള്‍ അനുവദിച്ചിട്ടുണ്ട്,

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !