സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നവരെല്ലാം പാർട്ടി വക്താകളല്ല; തെറ്റുചെയ്തിട്ടെങ്കിൽ നടപടി ഉണ്ടാകും, ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

0
സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നവരെല്ലാം പാർട്ടി വക്താകളല്ല; തെറ്റുചെയ്തിട്ടെങ്കിൽ നടപടി ഉണ്ടാകും, ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി | Not everyone who posts on social media is a party spokesperson; If wrong, action will be taken and no one will be protected, says CM

സ്വർണക്കടത്ത് കേസിൽ തെറ്റ് ചെയ്തവരെ സർക്കാറും പാർട്ടിയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഒരു ക്രിമിനൽ പ്രവർത്തനത്തെയും സർക്കാർ തുണയ്ക്കില്ലെന്നും തെറ്റുചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നവരെല്ലാം പാർട്ടി വക്താകളല്ല. ക്രിമിനൽ കുറ്റങ്ങളിൽ ഉൾപ്പെട്ടവരുടെ ഫെയ്സ്ബുക് പോസ്റ്റിന്റെ ഉത്തരവാദിത്തം പാർട്ടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാർട്ടിയുടെ പതിവ് ധാരണയ്ക്ക് വിരുദ്ധമായി സോഷ്യൽ മീഡയയിൽ പെരുമാറിയവരെ പാർട്ടി തിരുത്തുകയും തള്ളിപ്പറയുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു തെറ്റിന്റെയും കൂടെ നിൽക്കുന്ന പാർട്ടിയല്ല സി.പി.ഐ.എം. പാർട്ടിക്കുവേണ്ടി ത്യാഗമനുഭവിച്ചവർക്കെതിരെ പോലും പാർട്ടി നടപടിയെടുത്തിട്ടുണ്ട്.

സി.പി.ഐ.എം എന്ന പാർട്ടിയിൽ നിന്നുകൊണ്ട് ആരെങ്കിലും തെറ്റ് ചെയ്താൽ ആ തെറ്റിനും തെറ്റുകാരനും സി.പി.ഐ.എം പിന്തുണ കൊടുക്കില്ല. സമൂഹത്തെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന പാർട്ടി അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ തുണയ്ക്കില്ല.

ചിലരെ പാർട്ടിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇത്തരത്തിൽ എത്രയോ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പാർട്ടിക്ക് അകത്ത് നിന്ന് തെറ്റ് ചെയ്തവരെ പോലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മൾ കാണേണ്ടത് നമ്മുടെ സമൂഹത്തിൽ തെറ്റായ ചില കാര്യങ്ങൾ നടക്കാറുണ്ട്. അത്തരം കാര്യങ്ങളോട് കൃത്യമായ സമീപനമാണ് സർക്കാർ ഇതുവരെ സ്വീകരിച്ച് പോന്നിട്ടുള്ളത് എന്നാണ് എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

ഒരു കൃമിനിൽ ആക്ടിവിറ്റിയെയും സംരക്ഷിക്കുന്ന നിലപാട് സർക്കാറിനില്ല. അതിൽ നമ്മുടെ സമൂഹത്തിൽ ആരെ എടുത്താലും അവർക്കെല്ലാം ഏറെയ കൂറും രാഷ്ട്രീയ അഭിപ്രായം ഉണ്ടാവും. ഏത് അഭിപ്രായം ഉള്ളവരാണ് എന്നത് സർക്കാറിന് വിഷയമില്ല.

തെറ്റ് ചെയ്തിട്ടുണ്ടോ കുറ്റം ചെയ്തിട്ടുണ്ടോ അതിന്റെ ​ഗൗരവത്തിനനുസരിച്ചുള്ള നടപടി ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !