തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില വര്‍ധനവിനെതിരെ ഏറ്റവും വലിയ ജനകീയ പ്രതിഷേധത്തിന് കേരളം ഒരുങ്ങി. ഇന്ന് വൈകിട്ട് നാലിന് സംസ്ഥാനത്തൊട്ടാകെ അഞ്ചുലക്ഷം കേന്ദ്രങ്ങളില്‍ ഇരുപതു ലക്ഷത്തിലധികം പേര്‍ അണിനിരക്കും.
കോവിഡ് വിതച്ച ദുരിതത്തിനിടയിലും ജനങ്ങളെ പിഴിയുന്ന ബിജെപി സര്‍ക്കാരിനെതിരെ രാജ്യത്തുയരുന്ന സമരവേലിയേറ്റങ്ങളുടെ തുടക്കമായി എല്‍ഡിഎഫ് പ്രതിഷേധം മാറും. സമരത്തിന് പിന്തുണയറിയിച്ച് സാമൂഹ്യ സാംസ്‌കാരിക കലാരംഗങ്ങളിലെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
വൈകിട്ട് നാലിന് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് അടിസ്ഥാനത്തിലാണ് പ്രതിഷേധം. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചാകും അണിനിരക്കുക. ഒരു സമരകേന്ദ്രത്തില്‍ നാലുപേര്‍വീതം പങ്കെടുക്കും. പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ 25 കേന്ദ്രത്തിലും മുനിസിപ്പാലിറ്റി- കോര്‍പറേഷന്‍ വാര്‍ഡുകളില്‍ നൂറുകേന്ദ്രത്തിലും പ്രതിഷേധം നടക്കും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !