കോഴിക്കോട്: സി.കെ ജാനുവിനെ എന്‍.ഡി.എയിലേക്ക് എത്തിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയതിന് തെളിവായി പുറത്തുവിട്ട ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാന്‍ വെല്ലുവിളിച്ച് ജെ.ആര്‍.പി നേതാവ് പ്രസീത അഴീക്കോട്. പുറത്തുവന്ന ശബ്ദരേഖ ഒരുവിധത്തിലും എഡിറ്റ് ചെയ്തിട്ടില്ല. ശബ്ദരേഖ കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന് ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും അവര്‍ പറഞ്ഞു.
മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് ഒരു ഹോട്ടലില്‍ വെച്ചാണ് കെ.സുരേന്ദ്രന്‍ ജാനുവിന് പണം കൈമാറിയത്. അതിനു മുന്‍പ് സുരേന്ദ്രന്‍ തന്നെ ഇങ്ങോട്ട് വിളിച്ചിരുന്നു. പണം ലഭിച്ചതായി ജാനു തന്നോട് സമ്മതിച്ചിട്ടുണ്ടെന്നും പ്രസീത പറഞ്ഞു. സി കെ ജാനുവിന്റെ വയനാട്ടിലെ ഇടപാടുകള്‍ പരിശോധിച്ചാല്‍ പണം ചെലവഴിച്ച കാര്യം തെളിയുമെന്നും പ്രസീത അഴീക്കോട് വ്യക്തമാക്കി.
Read Also: ശബ്ദരേഖയിലെ ശബ്ദം തന്റേതല്ലന്ന് സുരേന്ദ്രന്‍
ശബ്ദരേഖയുടെ പേരില്‍ സി.കെ ജാനുവിനെ അവഹേളിക്കുകയാണെന്ന സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ്, ശബ്ദരേഖ വ്യാജമെങ്കില്‍ കേസ് കൊടുക്കണമെന്ന് പ്രസീത വെല്ലുവിളിച്ചത്.
ഒരു എഡിറ്റിംഗും ശബ്ദരേഖയുടെ കാര്യത്തില്‍ നടന്നിട്ടില്ല. സി കെ ജാനു കേസ് കൊടുക്കുമെന്ന് പറഞ്ഞു. സുരേന്ദ്രനും കേസ് കൊടുക്കണം. ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ ഏത് ശിക്ഷയും സ്വീകരിക്കാന്‍ തയാറാണെന്നും പ്രസീത പറഞ്ഞു.
Read Also: ശബ്ദരേഖയിലെ ശബ്ദം തന്റേതല്ലന്ന് സുരേന്ദ്രന്‍
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !